ദുബൈ: ലോക പരിസ്ഥിതി ദിനാചരണങ്ങളുടെ ഭാഗമായി ദുബൈയിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) വിദ്യാർഥികളെ പങ്കെടുപ്പിച്ച് ‘പരിസ്ഥിതി-സാംസ്കാരിക പരിപാടി’ സംഘടിപ്പിച്ചു. ‘ദ സസ്റ്റൈനബിൾ സിറ്റി’ ദുബൈയുമായി സഹകരിച്ചാണ് പരിപാടി നടന്നത്. ദുബൈ സഫാ ബ്രിട്ടീഷ് സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥികളെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത്.
സുസ്ഥിരതയെക്കുറിച്ചും ഭാവി തലമുറകൾക്കായി പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം വളർത്തുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. കുട്ടികൾക്കായി ഇമ്മേഴ്സിവ് ഷോ, കഥ പറച്ചിൽ, സൗജന്യ ഡ്രോയിങ് വർക്ക്ഷോപ്പുകൾ, കമ്യൂണിറ്റി ടൂർ എന്നിവ പരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു.
വിവിധ പ്രവർത്തനങ്ങൾക്കു പുറമേ, ബീറ്റ് ഫൺ സ്റ്റുഡിയോയിൽ കുട്ടികൾക്കായി പ്രത്യേക ശിൽപശാലയും സംഘടിപ്പിച്ചു. ഇതിൽ സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം വളർത്തുകയും കാലാവസ്ഥ വ്യതിയാനത്തിന്റെ അപകടങ്ങളെ അഭിസംബോധന ചെയ്യുന്നതിലുള്ള പ്രാധാന്യത്തെ കുറിച്ച് വിശദീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.