പുതിയ അഡ്വാൻസ്ഡ് അമർ സെന്‍റർ ഉദ്ഘാടനം ചെയ്ത മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ ഓഫിസ് നോക്കിക്കാണുന്നു

നവീകരിച്ച അമർ സെന്‍ററുകളുമായി ജി.ഡി.ആർ.എഫ്.എ

ദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്‌.എ) പുതിയ നവീകരിച്ച അമർ സെന്‍റർ ആരംഭിച്ചു. ജുമൈറ പാം സ്ട്രിപ്പിലാണ് അത്യാധുനിക രീതിയിലുള്ള പുതിയ അമർ കേന്ദ്രം തുറന്നിരിക്കുന്നത്. സെന്‍ററിന്‍റെ ഉദ്ഘാടനം ജി.ഡി.ആർ.എഫ്.എ-ദുബൈ ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് ബിൻ സുറൂർ നിർവഹിച്ചു. വിസ സേവനങ്ങളും ഇതര സർക്കാർ സേവനങ്ങളും ഏറ്റവും വേഗത്തിൽ ഉപഭോക്താവിന് ലഭ്യമാവുന്ന രീതിയാണ് കേന്ദ്രത്തിലെ പ്രവർത്തനം. പുതിയ കേന്ദ്രത്തിൽ വ്യത്യസ്തവും വേഗത്തിലുമുള്ള ഇടപാടുകൾക്കായി വിപുലമായ ഡിജിറ്റൽ സംവിധാനം ഒരുക്കിയിട്ടുണ്ട്. ജീവിതം സുഗമമാക്കാൻ എല്ലാ സംവിധാനവുമൊരുക്കുന്ന ദുബൈയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പുതിയ സെന്ററുകൾക്ക് വകുപ്പ് തുടക്കം കുറിച്ചതെന്ന് ജി.ഡി.ആർ.എഫ്.എ മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി അറിയിച്ചു. അമർ സെന്‍ററുകളുടെ തുടർച്ചയായ വികസനത്തിന്‍റെ ഭാഗമായി കൂടിയാണ് ഈ സൗകര്യം ഒരുക്കിയത്.

എൻട്രി പെർമിറ്റുകൾ, പെർമിറ്റുകൾ റദ്ദാക്കൽ, വർക്ക് പെർമിറ്റുകൾ നൽകൽ, റസിഡൻസി സ്റ്റാറ്റസ് പരിഷ്‌കരണം, മെഡിക്കൽ ടെസ്റ്റുകൾക്കുള്ള അപേക്ഷ, എമിറേറ്റ്സ് ഐ.ഡി സേവനങ്ങൾ തുടങ്ങിയവ പുതിയ കേന്ദ്രത്തിൽ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.

Tags:    
News Summary - GDRFA to upgrade Amar Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.