ദുബൈ: അനുദിനം മാറിക്കൊണ്ടിരിക്കുന്ന വാഷിങ് മെഷീൻ വിപണിയിൽ അത്യാധുനിക സാങ്കേതികവിദ്യയിൽ നിർമിച്ച ബിഗ് സൈസ് മോഡലുമായി ജീപാസ്. എട്ടു കിലോ കപ്പാസിറ്റിയുള്ളതും വളരെ വേഗത്തിൽ വാഷിങ് പൂർത്തിയാക്കാൻ കഴിയുന്നതുമായ ഫുള്ളി ഓട്ടോമാറ്റിക് ഫ്രൻറ് ലോഡ് മെഷീനുകളാണ് ജീപാസ് വിപണിയിലെത്തിച്ചിരിക്കുന്നത്. മികച്ച പ്രകടനവും മനോഹരമായ രൂപകൽപനയും തന്നെയാണ് തുർക്കി നിർമിതമായ ഇതിനെ മറ്റുള്ളവയിൽനിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നത്. 15 മിനിറ്റിൽ വസ്ത്രങ്ങൾ വൃത്തിയായി അലക്കാമെന്നതാണ് പ്രധാന സവിശേഷത. കൂടിയ സ്പിൻ കപ്പാസിറ്റിയും 1400 ആർ.പി.എമ്മിൽ ഓടുന്ന സ്പിൻ മോട്ടോറും ഇതിെൻറ പ്രത്യേകതയാണ്.എട്ടു കിലോ വരെ ഈ പുതിയ മോഡലിന് ഉൾക്കൊള്ളാനാവും. മാത്രമല്ല, വസ്ത്രങ്ങൾ അലക്കുന്നതിലെ ആയാസം ഗണ്യമായി കുറക്കാനും കഴിയും. ഇക്കോ ലോജിക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നതിനാൽ വെള്ളത്തിെൻറയും വൈദ്യുതിയുടെയും ഉപഭോഗവും പരമാവധി കുറക്കാനാകും. ആവശ്യാനുസരണം വസ്ത്രങ്ങൾ അലക്കുന്നതിനായി നിരവധി ഒാപ്ഷനുകളുമുണ്ട്. ഇവ നിയന്ത്രിക്കുന്നതിന് ഫലപ്രദമായ ക്രോം നോബും സജ്ജീകരിച്ചിട്ടുണ്ട്. വലിയ ഡിജിറ്റൽ ഡിസ്പ്ലേയാണ് പുതിയ മോഡലിനുള്ളത്. വിശാലമായി തുറക്കാൻ കഴിയുന്ന ടി.ഡി.എസ് മാസ്റ്റർ ബ്ലാക്ക് ഓപൺ ഡോർ പുതിയ മോഡലിന് പൂർണത നൽകുന്നതാണ്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ, എന്നാൽ താരതമ്യേന കുറഞ്ഞ വിലയിൽ ലോകോത്തര നിലവാരമുള്ള വാഷിങ് മെഷീൻ വർഷങ്ങളായി പുറത്തിറക്കുന്ന ജീപാസ് പുതിയ മോഡലിലും മികച്ച വിലക്കുറവ് വാഗ്ദാനം ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.