മലബാര്‍ ഗോള്‍ഡിൽ ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍

ദുബൈ: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്‍റെ ജി.സി.സി, ഫാര്‍ ഈസ്റ്റ്, യു.എസ്.എ എന്നിവിടങ്ങളിലെ ഔട്ട്ലെറ്റുകളില്‍ 'ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍' ആരംഭിച്ചു. അണ്‍കട്ട് ഡയമണ്ട് ആഭരണങ്ങളുടെയും അമൂല്യ രത്നാഭരണങ്ങളുടെയും മനോഹരമായ ശേഖരം അവതരിപ്പിക്കും. സ്വർണത്തില്‍ ഹാൻഡ് ക്രാഫ്റ്റ് ചെയ്ത ഈ അമൂല്യമായ ആഭരണങ്ങള്‍, ഏതൊരവസരത്തിനും അനുയോജ്യമായതും മഹനീയത ഉയര്‍ത്തുന്നതുമാണ്. അണ്‍കട്ട് ഡയമണ്ട് ജ്വല്ലറി ശേഖരമായ ഇറ, പ്രഷ്യസ് ജെം ജ്വല്ലറി ശേഖരമായ പ്രഷ്യ എന്നിവയാണ് ജെം സ്റ്റോണ്‍ ജ്വല്ലറി ഫെസ്റ്റിവല്‍ പ്രധാനമായും അവതരിപ്പിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് 22 കാരറ്റ് സ്വർണത്തില്‍ അതിമനോഹരമായി രൂപകല്‍പന ചെയ്ത അണ്‍കട്ട് ഡയമണ്ട്സിന്‍റെയും അമൂല്യ രത്നങ്ങളുടെയും ആകര്‍ഷകമായ ശേഖരമാണ് ഇറ കലക്ഷന്‍.

അതേസമയം, 22 കാരറ്റ് സ്വർണത്തില്‍ എമറാള്‍ഡ്സ്, റുബീസ്, സഫയര്‍ എന്നിവ മനോഹരമായി കോര്‍ത്തിണക്കിയ ആഭരണശേഖരമാണ് പ്രഷ്യ. ഇന്നത്തെ സ്ത്രീകള്‍ക്കായി രൂപകൽപന ചെയ്ത അമൂല്യ രത്നാഭരണങ്ങളുടെ മനോഹരമായ ശേഖരം ഇതില്‍ ഉള്‍പ്പെടുന്നു. ഫെസ്റ്റിവലിന്‍റെ ഭാഗമായി ഇറ, പ്രഷ്യ ശേഖരങ്ങള്‍ പര്‍ച്ചേഴ്സ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് സീറോ ഡിഡക്ഷന്‍ ഗോള്‍ഡ് എക്സ്ചേഞ്ച് ഓഫറും മലബാര്‍ ഗോള്‍ഡ് വാഗ്ദാനം ചെയ്യുന്നു. ഫെസ്റ്റിവലിന്‍റെ ഭാഗമായി, ഉപഭോക്താക്കളുടെ വിവിധ അഭിരുചികള്‍ക്കനുസൃതമായി ഏറ്റവും പുതിയ ഡിസൈന്‍ ട്രെന്‍ഡുകളാണ് ഒരുക്കിയിരിക്കുന്നത്. വളകള്‍, നെക്‍ലസുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ എന്നിവയിലുള്ള ഏറ്റവും പുതിയ ആഭരണ ശ്രേണിയാണ് ഇറ, പ്രഷ്യ ശേഖരങ്ങളില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. മലബാര്‍ ഗോള്‍ഡിന്‍റെ എല്ലാ ഷോറൂമുകളിലും ലഭ്യമാണ്. 

Tags:    
News Summary - Gem Stone Jewelery Festival at Malabar Gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.