ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും

മ​ന്ന​ലാം​കു​ന്ന് സൗ​ഹൃ​ദം കൂ​ട്ടാ​യ്മ​യും മ​ഹ​ല്ല് ക​മ്മി​റ്റി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​റി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

ജനറൽ ബോഡി യോഗവും ഇഫ്താർ സംഗമവും

അജ്മാന്‍: മന്നലാംകുന്ന് സൗഹൃദം കൂട്ടായ്മയും മഹല്ല് കമ്മിറ്റിയും സംയുക്തമായി ഇഫ്താർ സംഘടിപ്പിച്ചു. അജ്മാനിലെ ഗോൾഡൻ ഡിലൈറ്റ് റസ്റ്റാറന്‍റിൽ നടന്ന പരിപാടിയിൽ സൗഹൃദം കമ്മിറ്റി പ്രസിഡന്‍റ് ശിഹാബ് കടവിൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷാജി ഹംസ റിപ്പോർട്ട്‌ അവതരിപ്പിച്ചു. മാന്നലാംകുന്ന് മഹല്ല് യു.എ.ഇ ജനറൽ സെക്രട്ടറി മുജീബ് എടയൂർ, സുലൈമാൻ കറുത്താക്ക, അക്ബർ അണ്ടത്തോട് എന്നിവർ സംസാരിച്ചു. ടി.എം. സത്താർ(പ്രസി), ഫാസിൽ എം.ടി(ജന. സെക്ര), അൻസാർ ആലത്തയിൽ (ട്രഷ) എന്നിങ്ങനെ പുതിയ കമ്മിറ്റിയെ യോഗം തിരഞ്ഞെടുത്തു. അലി അകലാട് സ്വാഗതവും റിയാസ് കടവിൽ നന്ദിയും പറഞ്ഞു.

Tags:    
News Summary - General Body Meeting and Iftar Meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.