ദുബൈ: ജൈടെക്സ് മേളയിൽ ശ്രദ്ധേയമാകുകയാണ് കാഴ്ചയും കേൾവിയും അനുഭവങ്ങളുമുള്ള റോബോട്ട്. ജർമൻ കമ്പനിയായ ന്യൂറ റോബോട്ടിക്സാണ് വിവിധ സെറ്റിങ്സുകളോടെ പ്രവർത്തിക്കുന്ന റോബോട്ട് പ്രദർശിപ്പിച്ചത്. വീടുകളിലും ഓഫിസുകളിലും വൃത്തിയാക്കാനും മറ്റും ഉപയോഗിക്കാവുന്ന ഇത്, ഉടമയുടെ നിർദേശമനുസരിച്ച് പ്രവർത്തിക്കും. അടുത്ത വർഷത്തോടെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കാനാണ് കമ്പനി അധികൃതർ ലക്ഷ്യമിടുന്നത്. കടകളിലും ആരോഗ്യ സ്ഥാപനങ്ങളിലും അടക്കം ഇത് മികച്ച രീതിയിൽ ഉപയോഗപ്പെടുമെന്ന് അധികൃതർ അവകാശപ്പെടുന്നു.
നിലവിൽ നിർമിച്ചിട്ടുള്ള 'ഹൗസ് കീപ്പർ റോബോട്ട്, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമിച്ചതെന്ന് നൗറ റോബോട്ടിക്സ് സ്ഥാപകൻ ഡേവിഡ് റെഗർ പറഞ്ഞു. റോബോട്ടിെൻറ കഴിവ് സംബന്ധിച്ച ആശങ്കയേക്കാൻ നിലവിലുള്ള പ്രതിസന്ധി എല്ലാവർക്കും വാങ്ങാൻ കഴിയുന്ന വിലയിൽ ഇതു ലഭ്യമാക്കാൻ കഴിയാത്തതാണ്. എന്നാൽ ഞങ്ങൾ ഇത് മറികടക്കുന്നതിന് പരിശ്രമിച്ചിട്ടുണ്ട്. ആർക്കും വാങ്ങാവുന്ന വിലയിൽ ഞങ്ങൾ ഇത് ലഭ്യമാക്കും -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.