എക്​സ്​പോയുടെ ഉദ്​ഘാടന ചടങ്ങി​െൻറ റിഹേഴ്​സൽ അൽവാസൽ പ്ലാസയിൽ നടന്നപ്പോൾ

അണിയറയിൽ ഒരുങ്ങുന്നു, വർണാഭമായ ഉദ്​ഘാടന മഹാമഹം

ദുബൈ: എക്​സ്​പോ 2020ക്ക്​ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഉദ്​ഘാടന മഹാമഹത്തിന്​ ഒരുക്കം അണിയറയിൽ സജീവം. ഉദ്​ഘാടനച്ചടങ്ങി​െൻറ റിഹേഴ്​സൽ ചിത്രങ്ങളും വിഡിയോയും എക്​സ്​പോ അധികൃതർ പുറത്തുവിട്ടു. വർണാഭമായ ചടങ്ങാണ്​ അണിയറയിൽ ഒരുങ്ങുന്നതെന്ന്​ വ്യക്​തമാക്കുന്നതാണ്​ ഇൗ ചിത്രങ്ങൾ.

1000ഓളം കലാകാരന്മാരെ അണിനിരത്തിയാകും ഉദ്​ഘാടനം. 90 മിനിറ്റ്​ നീളുന്ന ഗംഭീര പ്രകടനമാണ്​ സന്ദർശകരെ കാത്തിരിക്കുന്നത്​. ലോകകപ്പ്​ പോലുള്ള മഹാമേളകളുടെ ഉദ്​ഘാടന ചടങ്ങുകൾക്ക്​ സമാന ഒരുക്കമാണ്​ എക്​സ്​പോയിലും നടക്കുന്നത്​. അറബ്​ ലോകത്തി​െൻറ സാംസ്​കാരിക പൈതൃകം വിളിച്ചോതുന്ന പരിപാടി ലോകത്തി​െൻറ കണ്ണ്​ മുഴുവൻ ദുബൈയിലേക്കെത്തിക്കുന്ന രീതിയിലാണ്​ ആ​സൂത്രണം ചെയ്യുന്നത്​. എക്​സ്​പോ ടി.വി ഉൾപ്പെടെ ലോകത്തി​െൻറ വിവിധ ഭാഗങ്ങളലെ ചാനലുകൾ വഴി തത്സമയ സംപ്രേക്ഷണം നടത്തും. നർത്തകരും അഭിനേതാക്കളും സംഗീതജ്​ഞരുമെല്ലാം കാണികളിൽ ആവേശം വിതക്കും. അതിനൂതന സാ​ങ്കേതിക വിദ്യകളാണ്​ ഇതിനുപയോഗിച്ചിരിക്കുന്നത്​.

വാക്കുകളിൽ വിശദീകരിക്കാൻ കഴിയില്ലെന്നും വിസ്​മയിപ്പിക്കുന്നതായിരിക്കും എക്​സ്​പോയുടെ ഉദ്​ഘാടന ചടങ്ങുകളെന്ന്​ ഇവൻറ്​സ്​ ആൻഡ്​ എൻറർ​ടെയിൻമെൻറ്​ എക്സിക്യൂട്ടിവ് ക്രിയേറ്റിവ് ഡയറക്ടർ അംന അബുൽഹൗൾ പറഞ്ഞു. യു.എ.ഇയുടെ വൈവിധ്യമാർന്ന സ്വഭാവവും പ്രകൃതിദൃശ്യങ്ങളും പ്രതിഫലിക്കും. ഭാവിയിലേക്കുള്ള വഴികാട്ടിയായിരിക്കും ഉദ്​ഘാടന ചടങ്ങെന്നും അവർ പറഞ്ഞു.

മാസങ്ങളും വർഷങ്ങളുമായുള്ള കഠിനാധ്വാനത്തി​െൻറ ഫലമായിരിക്കും ഉദ്​ഘാടന വേദിയിൽ പ്രതിഫലിക്കുകയെന്ന്​ പ്രോഗ്രാമിങ്​ വൈസ് ​പ്രസിഡൻറ്​ കേറ്റ്​ റാൻഡൽ പറഞ്ഞു. മാസങ്ങളായുള്ള പ്രവർത്തനം മൂലം ഉദ്​ഘാടന സംഘം ഒരു കുടുംബം പോലെയായിരിക്കുന്നു. ലോകത്തെ ഒന്നിപ്പിക്കുക എന്ന എക്​സ്​പോയുടെ തീമിന്​ പിൻബലമേകുന്നതായിരിക്കും ഉദ്​ഘാടന ചടങ്ങെന്നും അദ്ദേഹം പറഞ്ഞു. ലോകത്തി​െൻറ വിവിധ ഭാഗങ്ങളിലെ കലാകാരൻമാരാണ്​ അണിനിരക്കുന്നത്​. ഇമാറാത്തി യുവതി- യുവാക്കളും കുട്ടികളും പ​ങ്കെടുക്കുന്നുണ്ട്​. ആദ്യമായാണ്​ ഇമാറാത്തി കലാകാരൻമാർക്ക്​ ഇത്ര വലിയ അവസരം ലഭിക്കുന്നതെന്ന്​ അധികൃതർ വ്യക്​തമാക്കി.

സംഗീതം, നൃത്തം, നാടകം തുടങ്ങിയവ സാ​ങ്കേതിക വിദ്യയുടെയും വർണങ്ങൾ ചാലിച്ച വെളിച്ചത്തി​െൻറയും അകമ്പടിയോടെ വേദിയിലെത്തും. അൽവാസൽ പ്ലാസയിലാണ്​ പരിപാടി. ലോകത്തിലെ ഏറ്റവും വലിയ താഴികക്കുടവും ഏറ്റവും വലിയ 360 ഡിഗ്രി ​െ​പ്രാജക്ഷൻ സ്​ക്രീനുമായ അൽ വാസൽ ഡോമിൽ കട്ടിങ്​ എഡ്​ജ്​ ടെക്​നോളജിയുടെ സഹായത്തോടെ വർണങ്ങളും ചിത്രങ്ങളും മാറിമറിയും. ലോകം ഇതിന്​ മുൻപ്​ ദർശിച്ചിട്ടില്ലാത്ത ക്രിയാത്​മക സൗന്ദര്യമാണ്​ എക്​സ്​പോ അധികൃതർ വാഗ്​ദാനം ചെയ്യുന്നത്​. നേരത്തെ ടിക്കറ്റെടുത്തവരിൽ നിന്ന്​ തെരഞ്ഞെടുത്തവർക്കും എക്​സ്​പോയുടെ ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുക്കാൻ അവസരമുണ്ടാകും. ആരൊക്കെയാണ്​ ആ ഭാഗ്യശാലികളെന്ന്​ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - Getting ready for the lineup, the colorful inaugural grandeur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.