അൽഐൻ: തങ്ങളെ എപ്പോഴും പരിചരിക്കുകയും സഹായത്തിന് എത്തുകയും ചെയ്യുന്ന അധ്യാപകേതര ജീവനക്കാർക്ക് കിന്റർഗാർട്ടൻ വിദ്യാർഥികളുടെ സ്നേഹോപഹാരം. അൽഐൻ ഒയാസിസ് ഇന്റർനാഷനൽ സ്കൂളിലെ കെ.ജി വിദ്യാർഥികളാണ് അവശ്യവസ്തുക്കൾ അടങ്ങുന്ന കിറ്റുകൾ ജീവനക്കാർക്ക് നൽകി ആദരിച്ചത്. കുട്ടികളിൽ സ്നേഹവും സഹായസഹകരണ മനോഭാവവും വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിലെ അധ്യാപകരുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
കുട്ടികളുടെ ക്ലാസ് സഹായത്തിനുള്ള സപ്പോർട്ടിങ് സ്റ്റാഫുകൾ, ഡ്രൈവർമാർ, സ്കൂൾ സെക്യൂരിറ്റി ഗാർഡുകൾ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിൽ വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സഹകരണ മനോഭാവം ഏറെ പ്രശംസനീയമാണ്. ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിലൂടെ വിദ്യാർഥികളിൽ പരസ്പര സ്നേഹത്തിന്റെയും സഹായസഹകരണത്തിന്റെയും അവബോധം സൃഷ്ടിക്കാൻ കഴിയുമെന്ന് പ്രിൻസിപ്പൽ സി.കെ.എ മനാഫ് പറഞ്ഞു. അക്കാദമിക് കോഓഡിനേറ്റർ സ്മിത വിമൽ, അസി. മാനേജർ മുഹമ്മദ് സഹൽ, കിന്റർഗാർട്ടൻ സൂപ്പർവൈസർ ശിൽപ ബബ്ബർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പരിപാടിയിൽ വിദ്യാർഥികളുടെ കലാപരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.