കണ്ണുതള്ളും കാഴ്​ചകളുമായി  ജൈടെക്​സിന്​ ഇന്ന്​ തുടക്കം

ദുബൈ: ലോകത്തിറങ്ങിയിരിക്കുന്ന സകലമാന ആധുനിക സാ​േങ്കതിക വിദ്യകളെയും പരിചയപ്പെടുത്തുന്ന 37ാമത്​ ജൈടെക്​സിന് ഇന്ന്​ ദുബൈയിൽ തുടക്കമാവും. 97 രാജ്യങ്ങളിൽ നിന്ന്​ 4500 പ്രദർശകർ വേൾഡ്​ ട്രേഡ്​ സ​െൻററിലെ 92900 ചതുരശ്ര മീറ്റർ വലിപ്പമുള്ള വേദിയിൽ എത്തും. അവർ സ്മാർട്ട് ഗവൺമ​െൻറ് സർവീസസ്, സ്മാർട്ട് സിറ്റി സർവീസസ്​, കൃത്രിമ ബുദ്ധിശക്​തി എന്നിവയിൽ അടക്കമുള്ള തങ്ങളുടെ കണ്ടുപിടുത്തങ്ങൾ പ്രദർശിപ്പിക്കും. ഇതിൽ പ​െങ്കടുക്കാൻ 150000 പേരാണ്​ ഇതുവരെ രജിസ്​റ്റർ ചെയ്​തിരിക്കുന്നത്​. കാഴ്​ചകൾ കാണാനും അറിവുകൾ നേടാനും വരുന്നവർക്ക്​ പുറമെ കണ്ടുപിടുത്തങ്ങൾ നടത്തിയവരും ടെക്​ ഗുരുക്കളും ഇതിൽ ഉൾപ്പെടും. 
യാത്രക്കാരെ കയറ്റി തനിയെ ഉയർന്നുപൊങ്ങി എത്തേണ്ടിടത്ത്​ എത്തിക്കുന്ന ഒാ​േട്ടാമേറ്റഡ്​ എയർടാക്​സി(എ.എ.ടി), കാൽനടക്കാരെ റോഡ്​ മുറിച്ചു കടക്കാൻ സഹായിക്കുന്ന സ്​മാർട്ട്​ പെഡസ്​ട്രിയൻ ക്രോസിംഗ്​ സിഗ്​നൽ, ദുബൈ ഡ്രൈവ്​ ആപ്പ്​ എന്നിങ്ങനെ ദുബൈയിൽ വ്യാപകമാകാൻ പോകുന്ന പുതിയ സംവിധാനങ്ങൾ നേരിട്ട്​ കാണാൻ ഇതിൽ അവസരമുണ്ട്​.  
റോഡ്​ ട്രാൻസ്പോർട്ട് അതോറിറ്റിയുടെ (ആർടിഎ) പവലിയനിലാണ്​ ലോകത്തിലെ ആദ്യത്തെ ഓട്ടോമേറ്റഡ് ഏരിയൽ ടാക്സി പ്രദർശിപ്പിച്ചിരിക്കുന്നത്​. രണ്ട്​ സീറ്റുള്ള ഇത് ദുബായ് കിരീടാവകാശി ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ്​ ആൽ മക്തൂമി​​െൻറ നേതൃത്വത്തിൽ കഴിഞ്ഞ മാസം വിജയകരമായി പരീക്ഷിച്ചിരുന്നു. ജർമൻ കമ്പനിയായ വെലോകോപ്​റ്ററാണ്​ 18 റോട്ടർ എ.എ.ടി. യുടെ നിർമാതാക്കൾ. മറ്റ്​ പൊതുഗതാഗത സംവിധാനങ്ങളോടൊപ്പം എ.ടി.ടി.യെക്കൂടി ഉൾപ്പെടുത്താൻ​ ആർ.ടി.എ യുടെ ശ്രമിക്കുന്നുണ്ട്​. 
ദുബൈയിലെ മുഴുവൻ ഗതാഗത ശൃംഖലയും ഒരു മൊബൈൽ ആപ്പ്​ വഴി ഉപഭോക്​താക്കൾക്ക്​ ആശ്രയിക്കാനാവുന്ന സംയോജിത മൊബിലിറ്റി ട്രാൻസ്പോർട്ട് പ്ലാറ്റ്ഫോം ഇവിടെ ഉൽഘാടനം ചെയ്യപ്പെടും. അതോടെ ഇൗ സംവിധാനമുള്ള ലോകത്തിലെ ആദ്യ നഗരമാകും ദുബൈ. മെട്രോ, ട്രാം, ബസ്സുകൾ, വാട്ടർ ബസ്, ടാക്സികൾ തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളും യുബർ, കെയർ എന്നിവ പോലെയുള്ള വിവിധ ഗതാഗത സേവനങ്ങളും ഇൗ ആപ്പ്​ വഴി ഏകോപിപ്പിക്കും. പിന്നീട്​ ലിമോസിൻ, മോണോ റെയിൽ, ദുബൈ ട്രോളി എന്നിവയെയും ഒരു കുടക്കീഴിൽ കൊണ്ടുവരും. ഇതിൽ ഏത്​ സംവിധാനം ബുക്ക്​ ​െചയ്യാനും പണം അടക്കാനും ഇൗ ഏക ജാലക സംവിധാനത്തിൽ സാധിക്കും. സംയോജിത മൊബിലിറ്റി ആപ് വഴി ഇവയുടെയെല്ലാം സേവനം പൊതുജനത്തിന് ലഭ്യമാക്കുന്നത്​ എങ്ങനെയെന്ന്​ ജൈടെക്​സിൽ കാണാനാകുമെന്ന്​ ആർ.ടി.എ ഡയറക്ടർ ബോർഡ്​ ചെയർമാനും ഡയറക്ടർ ജനറലുമായ മത്തർ അൽ തായർ പറഞ്ഞു. ഏതാനും മാസമായി അൽ സാദ തെരുവിൽ പരീക്ഷിച്ചുകൊണ്ടിരിക്കുന്ന സ്മാർട്ട് ക്രോസിംഗ് സംവിധാനവും ഇവിടെ പ്രദർശിപ്പിക്കുന്നുണ്ട്​. 
ദുബൈ ഡ്രൈവ് എന്ന മൊബൈൽ ആപ്പി​​െൻറ നവീകരിച്ച പതിപ്പും പുറത്തിറക്കും. പുതിയ ആപ്ലിക്കേഷനിൽ സാലിക്​ സേവനങ്ങളും ആർ.ടി.എയുടെ ഉപഭോക്തൃ സേവന ജീവനക്കാരുമായി തൽസമയം ചാറ്റ് ചെയ്യാനും സൗകര്യമുണ്ട്​. പാർക്കിങ് ഫീസ്, പിഴകൾ എന്നിവ അടയ്ക്കുന്നതിന് പുറമേ, സാലിക്ക് ടോപ്പ് അപ്പ് ചെയ്യുക, ഇന്ധന വിലയിലെ മാറ്റം പരിശോധിക്കുക, നമ്പർപ്ലേറ്റുകൾ വാങ്ങുക, ഡ്രൈവിങ്, വാഹന ലൈസൻസുകൾ എന്നിവ പുതുക്കുക എന്നിവയെല്ലാം ഇതുവഴി ചെയ്യാം.
സ്മാർട്ട് ദു​ൈബ ആണ്​ സാ​േങ്കതിക വിദഗ്​ധർ   കാത്തിരിക്കുന്ന മ​െറ്റാരു അവതരണം. 42 സർക്കാർ ഏജൻസികളുടെ പദ്ധതികളും സംരംഭങ്ങളും ഒറ്റ പ്ലാറ്റ്ഫോമിൽ കൊണ്ടുവരാൻ ഉദ്ദേശിച്ച്​ തയാറാക്കിയതാണ്​   പദ്ധതി. 
ഫ്യൂച്ചർ ലൈവ് എന്ന പേരിൽ, സ്മാർട്ട് ദു​ൈബയുടെ കുടക്കീഴിൽ 200 സ്മാർട്ട് ഗവൺമ​െൻറ് സേവനങ്ങൾ ഉൾപ്പെടുത്തും. രോഗിയുടെ നിലയും അവസ്​ഥയും സമയാസമയങ്ങളിൽ അറിയാൻ സാധിക്കുന്ന ക്ലിനിക്കൽകീ എന്ന സംവിധാനമാണ്​ ആ​േരാഗ്യമന്ത്രാലയം മേളയിൽ അവതരിപ്പിക്കുക. തെറ്റായ വായനയും മനുഷ്യരുടെ പിഴവുകളും ഒഴിവാക്കി കൃത്യമായ വിവരങ്ങളുടെ അടിസ്​ഥാനത്തിൽ ഡോക്ടർമാർക്ക്​ നിഗമനങ്ങളും തീരുമാനങ്ങളും എടുക്കാനും ചികിൽസ​ നിശ്ചയിക്കാനും സഹായിക്കുന്ന വൈറ്റൽലിങ്ക്​, ഒാരോരുത്തർക്കും ത​​െൻറ രോഗാവസ്​ഥ അറിയാൻ കഴിയുന്ന പേഷ്യൻറ്​ എജ്യൂക്കേഷൻ സർവീസ്​, ​േരാഗികൾക്ക്​ ആരോഗ്യ രേഖകൾ പരിശോധിക്കാനും ഡോക്​ടർമാരുടെ അപ്പോയിൻറ്​മ​െൻറ്​ എടുക്കാനുമൊക്കെ സഹായിക്കുന്ന പേഷ്യൻറ്​ പേർട്ടൽ എന്നിവയും ആരോഗ്യ മന്ത്രാലയത്തി​​േൻറതായി മേളയിൽ ഉണ്ടാവും. 
Tags:    
News Summary - GITEX starting today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.