ദുബൈ: ലോകത്തെ ഏത് പുത്തൻ സാേങ്കതിക മുന്നേറ്റങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചവരുടെ പട്ടിക പരിേശാധിച്ചാലും കണിശമായും കാണും ഒരു മലയാളിപേരെങ്കിലും. സാേങ്കതിക വിദ്യയുടെ ആഘോഷപ്പെരുന്നാൾ നടക്കുേമ്പാൾ പിന്നെങ്ങിനെ മലയാളിക്ക് മാറി നിൽക്കാനാവും.
ഗ്ലോബൽ കണക്ട് എന്ന പേരിൽ കേരളത്തിൽ നിന്ന് 20 െഎ.ടി സ്ഥാപനങ്ങളാണ് ജൈടെക്‌സ് മേളയിൽ പങ്കുചേരുന്നത്. ടെക്നോപാർക്ക്, ഇൻഫോ പാർക്ക്, സൈബർ പാർക്ക് എന്നിവയുടെ സി.ഇ.ഒ ഹൃഷികേഷ് നായരുടെ നേതൃത്വത്തിൽ എത്തിയ കേരള െഎ.ടി സംഘത്തിൽ സംസ്ഥാനത്തിെൻറ പലഭാഗങ്ങളിൽ നിന്നുള്ള സംരംഭകരുണ്ട്.
െഎ.ടി. മേഖലയിലെ മുൻനിരസ്ഥാപനങ്ങളല്ല, എന്നാൽ ഒന്നാം നമ്പറിലേക്ക് എത്താനുള്ള വിഭവവും മിടുക്കുമുള്ള കമ്പനികളാണ് കേരളത്തിൽ നിന്ന് ജൈടെക്സിലെത്തുന്നതെന്ന് ബിസിനസ് ഫോക്കസ് ഗ്രൂപ്പിന് നേതൃത്വം നൽകുന്ന ദുബൈയിലെ പിറ്റ് സൊല്യൂഷൻ സി.ഇ.ഒ റഫീഖ് കെ. മുഹമ്മദ് പറഞ്ഞു.
400 ലേറെ കമ്പനികളിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ജൈടെക്സിന് മാസങ്ങൾ മുൻപു തന്നെ വിവിധ രാജ്യങ്ങളിലെ സർക്കാറുകളും സ്ഥാപനങ്ങളുമായി ആശയവിനിമയം ആരംഭിച്ച കമ്പനികൾ ജൈടെക്‌സ് വേദിയിൽ വെച്ച് ചർച്ചകൾ പൂർത്തിയാക്കി പങ്കാളിത്തത്തിൽ ഏർപ്പെടും.
ഇ ഗവർണൻസ്, സൈബർ സെക്യുരിറ്റി, ഡാറ്റ വിശകലനം, െമാബൈൽ ആപ്പ് വികസനം, ഇൻഷുറൻസ് തുടങ്ങിയ മേഖലകളിലേക്ക് ആവശ്യമായ സേവനങ്ങൾ നൽകുന്നവയാണ് കേരള കമ്പനികളിൽ ഏറെയും.
ജിടെക്, ബസ്സാം ഇൻഫോടെക്, കബോട് സൊല്യൂഷൻസ്, കാപികോ ഇൻററാക്ടീവ്, ക്യുബെറ്റ് ടെക്നോ ലാബ്, സൈബ്രോസിസ് ടെക്നോളജീസ്, െഎസ്ലാബ് സൊല്യൂഷൻസ്, െഎപിക്സ് ടെക്നോളജീസ്, ലിവാറസ് ടെക്നോളജീസ്, മൈൻറ്സോഫ്റ്റ് ഗ്ലോബൽ, മിറോക്സ് ഇന്ത്യ, നൈകോ െഎടിഎസ്, നെക്സ് ജിബിഎൽ, റോണ്ട്്സ് ടെക്നോളജീസ്, ടെക്െജൻഷ്യ സോഫ്റ്റ്വെയർ ടെക്നോളജീസ്, തിങ്ക് പാം,ടിെഎ ടെക്നോളജീസ്, ടൂബ്ളർ, വെബ് ആൻറ് ക്രാഫ്റ്റ്സ്, സെറോൺ കൺസൾടിങ്, സൂൺഡ്യ എന്നീ കമ്പനികളാണ് കേരള സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.