ദുബൈ: ബൈ ക്കിൽ പറപ്പിച്ച് പോയി എന്ന് പറയാറുണ്ട്, എന്നാൽ ഹോവർ സർഫ് എന്നു പേരിട്ട ദുബൈ പൊലീസിെൻറ മോേട്ടാർ സൈക്കിൾ അക്ഷരാർഥത്തിൽ പറക്കും. 300 കിലോ ഭാരം കയറ്റി മണിക്കൂറിൽ 70 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കക്ഷിക്ക് കഴിയും.
കാമറയും റഡാറുമെല്ലാം ഘടിപ്പിച്ച ഡ്രൈവറില്ലാത്ത പട്രോളിങ് വാഹനമാണ് മറ്റൊരു കൗതുകം. കണ്ടാൽ പണ്ടുകാലത്തെ ലാലുലീല ചിത്രകഥയിലെ കാറുപോലെ തോന്നും. തിരക്കേറിയ റോഡിലൂടെ നീങ്ങവെ ഘടിപ്പിച്ചിരിക്കുന്ന ഡ്രോൺ കാമറ ഉയർന്നു പൊന്തി നഗരത്തിലെ ചിത്രങ്ങൾ പകർത്തി പൊലീസ് കൺട്രോൾ റൂമിലേക്കയക്കും.ഏതാനും ആഴ്ചകൾ മുൻപ് മാത്രം പ്രഖ്യാപിച്ച പദ്ധതികൾ പോലും യാഥാർഥ്യമാക്കി ദുബൈ പൊലീസ് ഉൾപ്പെടെ യു.എ.ഇയിലെ സർക്കാർ വകുപ്പുകളെല്ലാം തങ്ങൾ സ്മാർട്ട് തന്നെയെന്ന് തെളിയിക്കുന്നു ജൈടെക്‌സ് മേളയിലെ പ്രദർശന മികവിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.