ദുബൈ: ദേര സബ്ക ബസ് സ്റ്റേഷന് സമീപം താമസിക്കുന്ന സന ഇസ്മായിൽ എന്ന മധ്യപ്രദേശുകാരൻ നാല് ദിവസമായി ഒരു പൂച്ചക്കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലിലാണ്. മൂന്നാഴ്ച മാത്രം പ്രായമുള്ള പൂച്ചക്കുഞ്ഞിനെ കാണാതായതാണ് സനയുടെ ഉറക്കംകെടുത്തുന്നത്. കണ്ണടക്കുേമ്പാൾ കേൾക്കുന്നത് അവളുെട അമ്മയുടെ കരച്ചിലാണ്. ഒരു സ്ത്രീയാണ് പൂച്ചയെ കൊണ്ടുപോയതെന്നറിയാം. പക്ഷേ, ആരാണെന്നോ എേങ്ങാട്ടാണ് കൊണ്ടുപോയതെന്നോ അറിയില്ല. പൂച്ചയെ കണ്ടെത്താൻ സാമൂഹികമാധ്യമങ്ങൾ വഴി അഭ്യർഥിക്കുകയാണ് സന ഇസ്മായിൽ.
തികഞ്ഞ പൂച്ചസ്നേഹിയാണ് സന. താമസസ്ഥലത്തിന് സമീപത്തെ പൂച്ചകൾക്ക് അന്നം നൽകുന്നത് പതിവാണ്. സനയുടെ അതിഥികളായ 'പൂച്ച ദമ്പതികൾക്ക്' മൂന്നാഴ്ച മുമ്പാണ് കുഞ്ഞ് പിറന്നത്. ഈ കുഞ്ഞിനെയാണ് ഒരു സ്ത്രീ എടുത്തുകൊണ്ടുപോയത്. ''അവരുടെ കരച്ചിൽ കണ്ടുനിൽക്കാൻ കഴിയുന്നില്ല. എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.
നിങ്ങളുടെ സ്വന്തം കുഞ്ഞിനെ മറ്റാർക്കെങ്കിലും കൊടുക്കുമോ. എത്രയും പെെട്ടന്ന് പൂച്ചയെ തിരികെയെത്തിക്കാൻ കനിവുണ്ടാകണമെന്നാണ് ആ സ്ത്രീയോട് എനിക്ക് പറയാനുള്ളത്'' - സന അപേക്ഷിക്കുന്നു. സനയുടെ പൂച്ചസ്നേഹം ടിക്ടോക്കർമാർ പലരും പകർത്തിയിരുന്നു. പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുക മാത്രമല്ല, ചിലതിനെ സ്വന്തം താമസസ്ഥലത്ത് വളർത്തുന്നുമുണ്ട് അദ്ദേഹം. ചികിത്സ ആവശ്യമായി വരുന്ന പൂച്ചകൾക്ക് ചികിത്സ നൽകാനും അദ്ദേഹം മുൻപന്തിയിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.