അജ്മാൻ: ഇൻകാസ് അജ്മാൻ കമ്മിറ്റിയും ആലപ്പുഴ ജില്ല ഇൻകാസ് കമ്മിറ്റിയും സംയുക്തമായി കെ.പി.സി.സി കമ്മിറ്റി വർക്കിങ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷിന് സ്വീകരണം നൽകി.
ചടങ്ങിൽ ആലപ്പുഴ ജില്ല ഇൻകാസ് പ്രസിഡന്റ് മനു മാമച്ചൻ സ്വാഗതം പറഞ്ഞു. അജ്മാൻ ഇൻകാസ് ആക്ടിങ് പ്രസിഡന്റ് റഫീഖ് മാനം കണ്ടത്ത് അധ്യക്ഷത വഹിച്ചു. പൊതുസമ്മേളനം സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
ഗ്ലോബൽ സെക്രട്ടറി അഷറഫ് കരുനാഗപ്പള്ളി, സന്തോഷ് നായർ, ഷാജി തങ്കച്ചൻ, റജി അബ്ദുല്ല, ആബിദ് ദുബൈ, ഇൻകാസ് അജ്മാൻ ആക്ടിങ് ജനറൽ സെക്രട്ടറി ലൈജാബർ എന്നിവരും ജില്ല പ്രസിഡന്റുമായ ഷാഫി അഞ്ചങ്ങാടി, മുഹമ്മദ് ഷാ ഷാഹുൽ ഹമീദ്, അളിയർകുട്ടി രവി, ബാബു ഖാദർ, ബിജു, സോണി ജോസഫ്, യഹിയ കോണ്‍ടെക് മുസ്തഫ എന്നിവരും ആശംസ നേർന്നു. സെൽവറുദ്ദീൻ കോണ്‍ടെക് പൊന്നാട അണിയിച്ചു.
അജ്മാൻ ഇൻകാസിന്റെ ഉപഹാരം റഫീഖ് മാനം കണ്ടത്ത് നൽകി. ആലപ്പുഴ ജില്ല പ്രസിഡന്റിനെ എം.പി ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ഷാഫി അഞ്ചങ്ങാടി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.