അജ്മാന്: ദേവതിയാൽ പ്രവാസി സംഘടനയായ ഗ്ലോബൽ ദേവതിയാൽ പ്രവാസി കൂട്ടായ്മ 2023- 24 വർഷത്തേക്കുള്ള കമ്മിറ്റി രൂപവത്കരിച്ചു. സംഘടനയുടെ മൂന്നാമത്തെ വാർഷിക കമ്മിറ്റിയാണ് നിലവിൽ വന്നത്.
കെ.എന്‍. അൻവർ സാദത്ത്, ടി. ഫൈസൽ, നിഷാദ്, റഫീഖ് തങ്ങൾ, അബ്ദുറഹ്മാൻ എന്നിവർ ഉന്നത രക്ഷാധികാരികളായ സമിതിയെ ഇസ്മായിൽ ചെയർമാൻ, സവാദ് കൺവീനർ, കെ.ടി. റഷീദ് റഹ്മാനി ട്രഷറർ എന്നിവർ നയിക്കും. ആഷിക് മൻസൂർ കെ.ടി ആണ് പുതിയ കമ്മിറ്റിയുടെ മീഡിയ പേഴ്സൻ. നിസാർ തങ്ങൾ, നൂറുദ്ദീൻ, നാരായണൻ, ജലീൽ കള്ളിയത്, ജസീം സാബിത്, മുസ്തഫ, ശുകൂർ മുന്ന, മുജീബ് കെ.എം, റഷീദ് കെ.ടി, ഷാഫി ഐക്കര, എം. അബ്ദുൽ റഊഫ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.
വെർച്വൽ ഓൺലൈൻ മീറ്റിങ്ങിൽ സത്യ പ്രതിജ്ഞയിലൂടെയാണ് കമ്മിറ്റി അധികാരമേറ്റത്. ചടങ്ങിന് ചെയർമാൻ ഇസ്മായിൽ സാഹിബ് നേതൃത്വം വഹിച്ചു. മുഖ്യ രക്ഷാധികാരി കെ.എന്‍. അൻവർ ഉദ്ഘാടനം ചെയ്തു. കൺവീനർ സവാദ് സ്വാഗതവും ട്രഷറർ കെ.ടി. റഷീദ് റഹ്മാനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.