ഉമ്മുല്‍ഖുവൈന്‍: യു.എ.ഇയിലെത്തിയ അടൂര്‍ പ്രകാശ് എം.പിയെ ആദരിച്ച് ഗ്ലോബല്‍ പ്രവാസി യൂനിയന്‍ (ജി.പി.യു). ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന് ഹാളില്‍ നടന്ന ആറ്റിങ്ങല്‍ ഫെസ്റ്റിലാണ് ആദരവ് സമര്‍പ്പിച്ചത്. ഗള്‍ഫ് പ്രവാസികളനുഭവിക്കുന്ന പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി വിദേശകാര്യ മന്ത്രാലയത്തിന് നല്‍കാനുള്ള നിവേദനം ചടങ്ങില്‍ എം.പിക്ക് സമര്‍പ്പിച്ചു.
സാമ്പത്തിക പ്രയാസമുള്ളവരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് പ്രവാസി വെല്‍ഫെയര്‍ ഫണ്ടില്‍നിന്ന് കോണ്‍സലേറ്റ് നല്കിക്കൊണ്ടിരിക്കുന്ന എഫ്.ഒ.സിക്ക് അപ്രായോഗികമായ ഡോക്യുമെന്റ് ആവശ്യപ്പെട്ട് നിഷേധിക്കുന്ന നടപടി ജി.പി.യു പ്രവര്‍ത്തകര്‍ എം.പിയുടെ ശ്രദ്ധയിൽപെടുത്തി.
പ്രവാസികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്രസര്ക്കാറിനോടാവശ്യപ്പെടുന്നതാണ് നിവേദനത്തിലെ മുഖ്യവിഷയമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഗ്ലോബല്‍ പ്രവാസി യൂനിയന്‍ ചെയര്മാന് അഡ്വ. ഫരീദ്, ഭാരവാഹികളായ ഷാനവാസ്, സുബൈര്‍ മാര്‍ത്താണ്ഡന്‍, കരീം, വിദ്യാധരന്, ജോയി, രാമചന്ദ്രന്, മൊയ്തീന് തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.