ദുബൈ: എക്സ്പോ 2020യുടെ ആവേശക്കൊടുമുടിയിൽ നിൽക്കുന്ന ദുബൈയുടെ ആരവങ്ങൾക്ക് കൊഴുപ്പുകൂട്ടി േഗ്ലാബൽ വില്ലേജ് ചൊവ്വാഴ്ച തുടങ്ങുന്നു. ലോകം മുഴുവൻ സംഗമിക്കുന്ന എക്സ്പോയുടെ ആവേശത്തിലാണ് യു.എ.ഇയെങ്കിലും മഹാമേളയുടെ അലയൊലികൾ ആഗോള ഗ്രാമത്തിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് 26ാം സീസൺ തുടങ്ങുന്നത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് എക്സ്പോ വേദിയിലേക്ക് എത്തുന്നവർ ഇക്കുറി േഗ്ലാബൽ വില്ലേജിലും എത്തുമെന്ന് ഉറപ്പ്. എക്സ്പോക്ക് സമാനമായി വിവിധ രാജ്യങ്ങളുടെ സംസ്കാരവും കലാപ്രകടനങ്ങളും വെളിപ്പെടുത്തുന്ന മേളയാണ് േഗ്ലാബൽ വില്ലേജ്. അതേസമയം, ലോകരാജ്യങ്ങളിലെ വിപണിയിലെ സാധനങ്ങൾ വിലയ്ക്ക് വാങ്ങണമെങ്കിൽ േഗ്ലാബൽ വില്ലേജിൽതന്നെ എത്തണം. അടുത്ത വർഷം ഏപ്രിൽ 10 വരെയാണ് വില്ലേജിെൻറ പ്രവർത്തനം.
കഴിഞ്ഞ വർഷത്തേതിനു സമാനമായി ഓൺലൈനിൽ ബുക്ക് ചെയ്യുന്നവർക്ക് 15 ദിർഹം മാത്രമാണ് പ്രവേശന ഫീസ്. എന്നാൽ, േഗ്ലാബൽ വില്ലേജിലെ ഗേറ്റിൽ നേരിട്ടെത്തി ടിക്കറ്റെടുത്താൽ 20 ദിർഹം നൽകണം. globalvillage.ae എന്ന വെബ്സൈറ്റ് വഴിയോ മൊബൈൽ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. ദിവസവും വൈകീട്ട് നാലു മുതൽ രാത്രി 12 വരെ ഗ്രാമം തുറന്നിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ ഒന്നുവരെയായിരിക്കും പ്രവർത്തനം. തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്ക് മാത്രമാണ് പ്രവേശനം. എന്നാൽ, പൊതുഅവധികൾ വരുന്ന തിങ്കളാഴ്ചകളിൽ എല്ലാവർക്കും പ്രവേശനമുണ്ടാകും. പതിവുപോലെ ഇത്തവണയും പുതുമകളോടെയാണ് േഗ്ലാബൽ വില്ലേജ് തുറക്കുന്നത്. സന്ദർശകർക്ക് ഇരിക്കാൻ കൂടുതൽ സീറ്റിങ് ഏരിയകൾ ഒരുക്കി. സെൽഫി പ്രേമികൾക്കായി കൂടുതൽ ഇൻസ്റ്റലേഷനുകൾ സ്ഥാപിച്ച;. സംഗീത പരിപാടികൾ നടത്താൻ വലിയ സ്റ്റേജുകളും ഒരുക്കി. കഴിഞ്ഞ സീസണിൽ സംഗീത, നൃത്ത പരിപാടികൾ ഒഴിവാക്കിയിരുന്നു. പുതിയ ഇറാഖി പവിലിയനും ഈ സീസണിെൻറ പ്രത്യേകതയാണ്. പീറ്റർ റാബിറ്റ് അഡ്വഞ്ചർ സോൺ, ഫയർ ഫൗണ്ടെയ്ൻ ഷോ, വാട്ടർ സ്റ്റണ്ട് ഷോ എന്നിവയും ഈ സീസണിലെത്തും. കഴിഞ്ഞ വർഷം പുറത്തിറക്കിയ േഗ്ലാബൽ വില്ലേജ് ആപ് ഡൗൺലോഡ് ചെയ്യുന്നവർക്ക് ആഗോള ഗ്രാമത്തിലെ ഓരോ കേന്ദ്രവും കൃത്യമായി മനസിലാക്കാം. പാർക്കിങ് എവിടെയെന്നതും ഇതുവഴി അറിയാം.
കോവിഡ് ശക്തമായിരുന്നപ്പോഴാണ് കഴിഞ്ഞ സീസൺ നടന്നത്. എന്നാൽ, ഇക്കുറി സ്ഥിതി കാര്യമായി മെച്ചപ്പെട്ടിട്ടുണ്ടെന്ന ആശ്വാസത്തിലാണ് വില്ലേജ് തുറക്കുന്നത്. ട്വൻറി20 ലോകകപ്പ് നടക്കുന്നതിൽ കളി കാണാൻ എത്തുന്ന വിദേശികളും േഗ്ലാബൽ വില്ലേജിൽ എത്തുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.