ദുബൈ: ലോകത്തെ വിവിധ രാജ്യങ്ങളുടെ സംസ്ക്കാരങ്ങൾ ഒത്തുചേരുന്ന ഉൽസവ നഗരിയും ഏറ്റുവിളിച്ചു നന്ദി ശൈഖ് മുഹമ്മദ് ബിൻ സായിദ്.
ദുബൈ ഭരണാധികാരിയായി ചുമതലയേറ്റതി െൻറ 12ാം വാർഷികമടുക്കവെ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയു മായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക് തും നടത്തിയ ആഹ്വാനം നെഞ്ചിലേറ്റിയാണ് അബൂദബി കിരീടാവകാശിയും യു.എ.ഇയുടെ ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദിന് യു.എ.ഇ. ജനത നന്ദി അർപ്പിക്കുന്നത്.
രാജ്യത്തിെൻറ സുരക്ഷ ഉറപ്പ് വരുത്തുന്ന, നമുക്ക് വേണ്ടി പ്രതിരോധം തീർക്കുന്ന, നമ്മുടെ സേനയെ നയിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദിന് നന്ദി പറയേണ്ടതുണ്ടെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ. ബദർ അൻഹാവി പറഞ്ഞു. മികച്ച നേതൃപാടവത്തിലൂടെ യുവതലമുറയെ പ്രചോദിപ്പിക്കുന്ന ശൈഖ് മുഹമ്മദ് ബിൻ സായിദിനും യു.എ.ഇക്കും കൂടുതൽ വിജയങ്ങൾ ഉണ്ടാവെട്ടയെന്നും അദ്ദേഹം ആശംസിച്ചു.
ഗ്ലോബൽ വില്ലേജിലേക്കുള്ള പ്രധാന കവാടം മുതൽ കലാപരിപാടികൾ നടക്കുന്ന പ്രധാന വേദി അടക്കമുള്ളയിടങ്ങൾ നന്ദി പ്രകാശിപ്പിച്ചുകൊണ്ടുള്ള കൊടിതോരണങ്ങൾകൊണ്ട് അലങ്കരിച്ചിരുന്നു. ശൈഖ് മുഹമ്മദ് ബിൻ സായിദിനോടുള്ള സ്നേഹവും കൃതജ്ഞതയും രേഖപ്പെടുത്തിയ ടീ ഷർട്ടുകൾ ധരിച്ചുകൊണ്ടാണ് ജീവനക്കാർ അതിഥികളെ സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.