ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച കുടുംബ ഉല്ലാസ സാംസ്കാരിക കേന്ദ്രമായ ഗ്ലോബൽ വില്ലേജിെൻറ 22ാം സീസൺ പാതിദുരം പിന്നിടുേമ്പാൾ സന്ദർശകരായി എത്തിയത് 25 ലക്ഷത്തോളം ആളുകൾ. മുൻ സീസനിൽ എത്തിയതിനേക്കാൾ നാലു ശതമാനം അധികം. നവംബർ ഒന്നിന് ആരംഭിച്ച വില്ലേജ് മേളയുടെ സന്ദർശകരുടെ സന്തോഷ സൂചിക 9/10 ആണ്. യു.എ.ഇ ദേശീയ ദിനാഘോഷത്തിൽ അഞ്ചു ലക്ഷം പേർ അണിനിരന്ന് ചരിത്രം സൃഷ്ടിച്ചു. വിവിധ രാജ്യങ്ങളുടെ സമയക്രമപ്രകാരം ഏഴുതവണയായി നടത്തിയ പുതുവർഷ ആഘോഷത്തിന് ലക്ഷം പേർ സാക്ഷ്യം വഹിച്ചു.
ഒാരോ നാടിെൻറയും പാരമ്പര്യങ്ങളും പരിചയപ്പെടുത്താനും വ്യത്യസ്ത സംസ്കാരങ്ങളുമായി കൂടുതൽ അടുപ്പം സൃഷ്ടിക്കാനും ഉതകുന്ന രീതിയിൽ ഒരുക്കിയ പവലിയനുകളും കലാപരിപാടികളും ലോകമൊട്ടുക്കു നിന്നുള്ള സന്ദർശകർക്ക് സ്വീകാര്യമായി എന്നറിയുന്നത് അഭിമാനകരവും ആഹ്ലാദം പകരുന്നതുമാണെന്ന് േഗ്ലാബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി പ്രത്യേകമായി വിളിച്ചു ചേർത്ത മീഡിയാ റൗണ്ട് ടേബിളിൽ വ്യക്തമാക്കി. വിവിധ രാജ്യങ്ങളുടെ കലാപരിപാടികളും തനത് ഉൽപന്നങ്ങളും ആസ്വദിക്കാനും സ്വന്തമാക്കാനും ഏറെ ആവേശത്തോടെയാണ് സന്ദർശകരെത്തുന്നത്. 27 പവലിയനുകളിെല 3500 ഒൗട്ട്ലെറ്റുകൾ വഴി 75 രാഷ്ട്രങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്.
ഏപ്രിൽ ഏഴുവരെ പ്രവർത്തിക്കുന്ന ഗ്ലോബൽ വില്ലേജിൽ ശനി മുതൽ ബുധനാഴ്ച വരെ വൈകീട്ട് നാലു മണിക്കും വ്യാഴം, വെള്ളി ദിനങ്ങളിലും പൊതു അവധികളിലും ഉച്ചക്ക് ഒരു മണിക്കും പ്രവേശനം ആരംഭിക്കും. തിങ്കളാഴ്ചകളിൽ കുടുംബങ്ങൾക്കും സ്ത്രീകൾക്കും മാത്രമാണ് പ്രവേശനം. ടിക്കറ്റ് നിരക്ക് 15 ദിർഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.