ഒരു കപ്പ്​ ചായ; ​ഗ്ലോബൽ വി​ല്ലേജിന്​ ലോക റെ​​േക്കാർഡ്​

ദുബൈ: ​വ്യാഴാഴ്​ച വൈകിട്ട്​ ​​ഗ്ലോബൽ വില്ലേജിൽ ഒരു കപ്പ്​ ചായ ഉണ്ടാക്കി. ചായക്കപ്പിന്​ വലിപ്പം അൽപം കൂടുതലായിരുന്നു. വലുതെന്ന്​ പറഞ്ഞാൽ ലോകത്തെ ഏറ്റവും വലുത്​. 3.66 മീറ്റർ ഉയരവും 1.42 മീറ്റർ വ്യാസവുമാണ്​ കപ്പിനുണ്ടായിരുന്നത്​. ഇതിൽ നിറക്കാൻ 5000 ലിറ്റർ ചായ ​േവണ്ടിവന്നു. ഇതിലും വലിയ ചായ ക്കപ്പ്​ ലോകത്തില്ല എന്നതിന്​ തെളിവായി  ഗിന്നസ്​ ബുക്ക്​ അധികൃതർ സർട്ടിഫിക്കറ്റും നൽകി. 138 പാചകക്കാർ ചേർന്നാണ്​ ചായ തയാറാക്കിയത്​. ഇതിനായി 70 അടുപ്പുകളും സജ്ജമാക്കി. 

രാവിലെ ഒമ്പതിന്​ തുടങ്ങിയ പാചകം വൈകിട്ട്​ മൂന്നിനാണ്​ തീർന്നത്​. 55000 സാധാരണ കപ്പുകളിൽ നിറക്കാനുള്ള ചായയാണ്​ ഭീമൻ കപ്പിൽ നിറഞ്ഞ്​ തുളുമ്പിയത്​. 4500 ലിറ്റർ നിർമിക്കാനാണ്​ ലക്ഷ്യം വെച്ചതെങ്കിലും പൂർത്തിയായ​േപ്പാൾ 5000 ലിറ്ററിൽ എത്തി. 80 ഡിഗ്രി ചൂടിലാണ്​ ചായ സൂക്ഷിച്ചത്​. പാചകക്കാരുടെ കൂട്ടായ്​മയുടെ പ്രഡിഡൻറ്​ ഉവേ മൈക്കിൾ ആയിരുന്നു പാചക സംഘത്തെ നയിച്ചത്​. ചായ യു.എ.ഇയുടെ സംസ്​ക്കാരത്തിൽ ഒഴിച്ചുകൂടാനാവാത്തതാണെന്നും ഇൗ ലോക റിക്കാറഡ്​ കൈവരിച്ചതിൽ അഭിമാനമുണ്ടെന്നും ഗ്ലോബൽ വില്ലേജ്​ സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. ​ഗ്ലോബൽ വില്ലേജിലെ സന്ദർശകർക്ക്​ ചായ സൗജന്യമായി വിതരണം ചെയ്​താണ്​ നേട്ടം ആഘോഷിച്ചത്​. 

ചൈന സ്​ഥാപിച്ച 4050 ലിറ്റർ ചായയുടെ നേട്ടമാണ്​ പഴങ്കഥയായത്​. 155 കിലോ ചായപ്പൊടി, 300കിലോ പാൽപ്പൊടി, 380 കിലോ പഞ്ചസാര, 7.5 കിലോ ഗ്രാമ്പൂ, 155 കിലോ ഇഞ്ചി, 47 കിലോ കറുവപ്പട്ട, 47 കിലോ ഏലക്കാപ്പൊടി എന്നിവയാണ്​  ചായയുണ്ടാക്കാൻ ഉപയോഗിച്ചത്​.

Tags:    
News Summary - global village-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.