ദുബൈ: ലോകരാജ്യങ്ങളിലെ കാഴ്ചകൾ ഒരുമിച്ചെത്തുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്റെ 27ാം സീസണിലേക്ക് വി.ഐ.പി ടിക്കറ്റുകൾ ഈ മാസം 24 മുതൽ ലഭിക്കും. വി.ഐ.പി എൻട്രി ടിക്കറ്റ്, മുൻഗണനയോടെ പാർക്കിങ് സൗകര്യം, വൻഡർ പാസുകൾ എന്നിവയടങ്ങുന്നതാണ് വി.ഐ.പി പാക്കുകൾ. ഒക്ടോബർ 25ന് ആരംഭിക്കുന്ന സീസണിന്റെ ഈ ടിക്കറ്റുകൾ വാങ്ങുന്ന ഒരു ഭാഗ്യശാലിക്ക് പ്രത്യേക കാഷ് പ്രൈസും അധികൃതർ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരു വി.ഐ.പി പാക്കിനുള്ളിൽ സ്വർണ നാണയം ഒളിപ്പിച്ചുവെക്കുകയും ഇത് ലഭിക്കുന്നയാൾക്ക് 27,000 ദിർഹം കാഷ് പ്രൈസ് ലഭിക്കുകയുമാണ് ചെയ്യുക. വിർജിൻ മെഗാസ്റ്റോർ ടിക്കറ്റ് വെബ്സൈറ്റ് വഴിയാണ് ടിക്കറ്റ് ലഭിക്കുക.
നാലുതരം വി.ഐ.പി പാക്കുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 6,000 ദിർഹം വിലയുള്ള ഡയമണ്ട് വി.ഐ.പി പാക്ക്, 2,500 വിലയുള്ള പ്ലാറ്റിനം പാക്ക്, 1950 ദിർഹമിന്റെ ഗോൾഡ് പാക്ക്, 1600 ദിർഹം വിലയുള്ള സിൽവർ പാക്ക് എന്നിവയാണിത്. സാധുവായ എമിറേറ്റ്സ് ഐഡിയുള്ള 18 വയസ്സിനു മുകളിൽ പ്രായമുള്ള വ്യക്തികൾക്ക് ഒരാൾക്ക് എട്ട് വി.ഐ.പി പാക്കുകൾവരെ വാങ്ങാം. ഇത്തവണ 27 വില്ലേജിൽ പവിലിയനുകളുണ്ടാകുമെന്ന് അധികൃതർ നേരത്തേ വ്യക്തമാക്കിയിരുന്നു. എല്ലാ തവണത്തെയും പോലെ പുതിയ ആകർഷകങ്ങളും വിവാദങ്ങളും പരിചയപ്പെടുത്തിയാണ് ഇത്തവണയും ആഗോള ഗ്രാമം ഒരുങ്ങുന്നത്. ഗ്ലോബൽ വില്ലേജ് പ്രീമിയം, എമിറാത്തി ഡിസ്കവറി, പാചക പാതകൾ, ജിവി ഫുള്ളി ലോഡഡ് എന്നിവ പുതിയ സീസണിൽ അന്താരാഷ്ട്ര വിനോദസഞ്ചാരികൾക്കായി പ്രത്യേകം രൂപകൽപന ചെയ്ത പാക്കേജുകളാണ്. 2022 ഒക്ടോബർ മുതൽ 2023 ഏപ്രിൽ വരെയാണ് 27ാമത് സീസൺ അരങ്ങേറുക. കഴിഞ്ഞ സീസണിൽ എത്തിയത് 78 ലക്ഷം സന്ദർശകരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.