ദുബൈ: ലോകരാജ്യങ്ങൾ സംഗമിക്കുന്ന ദുബൈ ഗ്ലോബൽ വില്ലേജിന്‍റെ 26ാം സീസണിൽ എത്തിയത് 78 ലക്ഷം സന്ദർശകർ. ടൂറിസം മേഖലയിൽ ദുബൈയുടെ തിരിച്ചുവരവ് തെളിയിക്കുന്നതാണ് ഈ കണക്കുകളെന്ന് ഗ്ലോബൽ വില്ലേജ് സി.ഇ.ഒ ബദർ അൻവാഹി പറഞ്ഞു. വില്ലേജിന്‍റെ ഏറ്റവും മികച്ചതും വിജയകരവുമായ സീസണാണ് കടന്നുപോയത്. വിജയത്തിന് സഹായിച്ച സർക്കാർ, അർധസർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് നന്ദി രേഖപ്പെടുത്തുന്നതായും അദ്ദേഹം കുട്ടിചേർത്തു.
ഗ്ലോബൽ വില്ലേജിന്‍റെ ഏറ്റവും ദൈർഘ്യമേറിയ സീസൺ ശനിയാഴ്ചയാണ് സമാപിച്ചത്. ഏഴ് മാസത്തിലേറെ നീണ്ടുനിൽക്കുന്നതായിരുന്നു കഴിഞ്ഞ സീസൺ. ഇക്കുറി പെരുന്നാൾ ദിവസം ആദ്യമായി തുറന്നിരുന്നു എന്ന സവിശേഷതയുമുണ്ട്. എക്സ്പോയുടെ പശ്ചാത്തലത്തിൽ സന്ദർശകർ കുറയുമോ എന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും പ്രതീക്ഷകൾ കവച്ചുവെക്കുന്ന രീതിയിലായിരുന്നു സന്ദർശകരുടെ ഒഴുക്ക്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.