അബൂദബി: ഗോ ഫസ്റ്റ് അബൂദബി-കൊച്ചി വിമാന സര്‍വിസ് തുടങ്ങി. നിറയെ യാത്രക്കാരുമായി കന്നി യാത്ര നടത്തിയ വിമാനത്തിന് കൊച്ചിയിലും അബൂദബിയിലും ജലാഭിവാദ്യത്തോടെയാണ് (വാട്ടര്‍ഗണ്‍ സല്യൂട്ട്) സ്വീകരണം ഒരുക്കിയത്. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്ന ചടങ്ങില്‍ ടെര്‍മിനല്‍ ഓപറേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്‍റ് മത്താര്‍ അല്‍ സുവൈദി, ചീഫ് കമേഴ്‌സ്യല്‍ ഓഫിസര്‍ ഫ്രാന്‍സ്വ ബുരിയന്ന, അല്‍ഫഹിം ഫാമിലി കൗണ്‍സില്‍ ചെയര്‍മാന്‍ മുഹമ്മദ് എ.ജെ. അല്‍ ഫഹിം, ഗോ ഫസ്റ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ (മെന, സി.ഐ.എസ്, ഇന്‍റര്‍നാഷനല്‍) ജലീല്‍ ഖാലിദ് എന്നിവര്‍ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ചൊവ്വ, ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയില്‍നിന്ന് രാത്രി 8.05നു പുറപ്പെട്ട് അബൂദബിയില്‍ 10.40ന് ഇറങ്ങും. തിരിച്ച് രാത്രി 11.40ന് പുറപ്പെട്ട് രാവിലെ 5.10ന് കൊച്ചിയില്‍ എത്തും. വെള്ളിയാഴ്ചകളില്‍ അബൂദബിയില്‍ രാത്രി 10.30ന് എത്തുന്ന വിമാനം രാത്രി 11.30ന് യാത്ര തിരിക്കും. നിലവില്‍ അബൂദബിയില്‍നിന്നും ദുബൈയില്‍നിന്നും കണ്ണൂരിലേക്കും എല്ലാ ദിവസവും സര്‍വിസുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.