അബൂദബി: ബലിപെരുന്നാളിനോടനുബന്ധിച്ച് ബലിമൃഗങ്ങളായ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും വന്‍ ഡിമാന്‍ഡ്. ആവശ്യക്കാരേറിയതോടെ ബലിമൃഗങ്ങളുടെ വിലയില്‍ 300 ദിര്‍ഹം വരെ വര്‍ധനവും ഉണ്ടായി. ചെറിയ ആടുകള്‍ക്കും ചെമ്മരിയാടുകള്‍ക്കും 600 മുതല്‍ 800 ദിര്‍ഹം വരെയാണ് വില.
ബലിമൃഗങ്ങളുടെ ഇനത്തിനും തൂക്കത്തിനും ആരോഗ്യത്തിനും അവയുടെ സ്വദേശത്തിനും അനുസരിച്ചാണ് വിലയിലും മാറ്റമുണ്ടാവുന്നത്. സാധാരണ സമയങ്ങളെ അപേക്ഷിച്ച് പെരുന്നാളിനും ദേശീയ ആഘോഷവേളകളിലും ആവശ്യക്കാരുടെ എണ്ണം കൂടുമെന്നതിനാല്‍ ബലിമൃഗങ്ങള്‍ക്ക് വില ഉയരുമെന്ന് അബൂദബിയില്‍ റസ്റ്റാറന്റ് നടത്തുന്ന ഇബ്രാഹിം അല്‍ താഹ് ലി പറയുന്നു. ജനപ്രിയമായ അല്‍ നുഐമി ചെമ്മരിയാടിന് സാധാരണ സമയങ്ങളില്‍ 1200 ദിര്‍ഹവും ഈദുല്‍ അദ്ഹാ വേളയില്‍ 1500 ദിര്‍ഹവുമാണ് വ്യാപാരികള്‍ ഈടാക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അല്‍ നജ് ദി, അല്‍ നുഐമി ഇനങ്ങള്‍ക്ക് 1300 മുതല്‍ 2000 ദിര്‍ഹം വരെയും ഇന്ത്യന്‍ ആടുകള്‍ക്ക് 550 മുതല്‍ 650 ദിര്‍ഹം വരെയും സൊമാലി ആടിന് 450 മുതല്‍ 600 ദിര്‍ഹം വരെയും ഈടാക്കുന്നുണ്ട്. ഇത്തവണ യു.എ.ഇ ഫാമുകളില്‍നിന്ന് കന്നുകാലികളും ആടുകളും വിപണിയിലെത്തുന്നതില്‍ കുറവ് വന്നിട്ടുണ്ട്. അതിനാല്‍ വിലയിലും അന്തരം സംഭവിച്ചതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.