ദുബൈ: സ്വർണ വിലക്കയറ്റത്തിൽനിന്ന് ഉപഭോക്താക്കൾക്ക് സംരക്ഷണമൊരുക്കാൻ മുൻകൂർ ബുക്കിങ്ങുമായി ജോയ് ആലുക്കാസ്. 10 ശതമാനം മുൻകൂർ തുക നൽകി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ജോയ് ആലുക്കാസിന്റെ എല്ലാ ഷോറൂമുകളിലും ഇത് ലഭ്യമാണ്.
സ്വർണവില കൂടിയാലും ബുക്ക് ചെയ്ത സമയത്തെ നിരക്കിൽ ആഭരണങ്ങൾ ലഭിക്കും. സ്വർണവില കുറഞ്ഞാൽ, ഏത് സമയത്താണോ സ്വർണം വാങ്ങുന്നത് ആ സമയത്തെ നിരക്കാവും ഈടാക്കുക. അനുദിനം സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാകുന്ന സാഹചര്യത്തിൽ ഉപഭോക്താക്കളെ വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മേയ് എട്ട് വരെയാണ് ഓഫർ. ഉപഭോക്താക്കളുടെ സംതൃപ്തിയാണ് മുഖ്യമെന്നും വിലക്കയറ്റത്തിൽനിന്ന് സുരക്ഷയൊരുക്കാനാണ് ഓഫറെന്നും ജോയ് ആലുക്കാസ് ഗ്രൂപ് ഇന്റർനാഷനൽ ഓപറേഷൻ മാനേജിങ് ഡയറക്ടർ ജോൺപോൾ ആലുക്കാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.