നമുക്ക് ഇഷ്ടമുള്ള രൂപത്തിൽ കട്ട് ചെയ്തെടുക്കാവുന്ന ഒരു ചെടിയാണിത് ഗോൾഡൻ സൈപ്രസ്. കുപ്രസേസിയായി കുടുംബത്തിൽപ്പെട്ടതാണ്. സാധരണ ഇത് കോൺ രൂപത്തിലാണ് വളരുന്നത്. പൂക്കളില്ലെങ്കിൽ കൂടി നമ്മുടെ പൂന്തോട്ടം മനോഹരമാക്കാൻ ഈ ചെടിക്ക് സാധിക്കും. ഒരുപാട് കാലം നിൽക്കുന്ന ചെടിയാണിത്. ഇതിന് വലിയ പരിചരണം ആവശ്യമില്ല. പതിയെ വളരുന്ന ചെടിയാണ്. ഒരു ഇരുപതു വർഷമെങ്കിലും എടുക്കും ഇതിന്റെ പൂർണ വളർച്ചയെത്താൻ. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചെട്ടി നോക്കിയെടുക്കണം. ഒരുപാട് നാൾ നിൽക്കുന്ന ചെടിയായത് കൊണ്ട് തന്നെ നമുക്ക് ഇതിനെ ഒരു 10 ഇഞ്ച് ചട്ടിയിൽ നടാം. നമുക്ക് രാവിലെ നല്ല വെയിൽ കിട്ടുന്ന സ്ഥലം നോക്കി ചട്ടി വെക്കണം. ഉച്ച കഴിയുമ്പോൾ തണലുള്ള ഉള്ള സ്ഥലത്തേക്ക് മാറ്റണം. വെയിൽ കൂടിയാൽ ചെടി കരിഞ്ഞ് പോകാൻ കാരണമാകും. രാവിലെ ഉള്ള വെയിൽ കിട്ടിയാലേ ഇതിന് ഗോൾഡൻ കളർ കിട്ടൂ. ആഴ്ചയിൽ ഒരിക്കൽ ചട്ടി തിരിച്ചു കൊടുക്കണം. എല്ലാ വശത്തും വെയിൽ കിട്ടാൻ ഇത് സഹായിക്കും. ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിരി ചോർ എന്നിവ യോജിപ്പിച്ച് മണ്ണ് റെഡിയാക്കം. വേറെ രാസവളങ്ങൾ ഉണ്ടെങ്കിൽ അതും ചേർക്കാം. ഈ ചെടിക്ക് നന്നായി വെള്ളം ആവശ്യമാണ്. അതുകൊണ്ട് തന്നെ എന്നും നനക്കണം. ചുവട്ടിൽ വെള്ളം ഒഴിക്കുന്നതാണ് നല്ലത്. ഇതിന്റെ പ്രോപഗേഷൻ സ്റ്റം കട്ട് ചെയ്താണ് ചെയ്യാറ്. ഇതിന് പറ്റിയ സമയം വേനൽ അവസാനത്തിലാണ്. 4 -6 ഇഞ്ച് നീളമുള്ള കമ്പാണ് നടാൻ നല്ലത്. ചിലർ ഈ ചെടിയുടെ കട്ടിയില്ലത്ത തണ്ട് എടുക്കാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.