അജ്മാന്: യു.എ.ഇയുടെ സുവർണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം. അജ്മാൻ സരായ് ഹോട്ടലിന് എതിർവശത്തുള്ള അജ്മാൻ മറീനയില്‍ നടന്ന വർണാഭമായ ചടങ്ങില്‍ കിരീടാവകാശി ശൈഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമി പങ്കെടുത്തു. സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമിയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങുകള്‍ അരങ്ങേറിയത്.
വിവിധ സേന വിഭാഗങ്ങളുടെ പ്രകടനങ്ങൾ, നാടോടി നൃത്തങ്ങള്‍, ദേശീയഗാനം, എമിറേറ്റ്സ് നൈറ്റ്സ് പാസുകൾ, വര്‍ണങ്ങള്‍ വിതറിയുള്ള വ്യോമ പ്രകടനങ്ങള്‍ എന്നിവ പ്രശംസ പിടിച്ചുപറ്റി. വിവിധ എമിറേറ്റുകളിൽനിന്നുള്ള എല്ലാ പൊലീസ് യൂനിറ്റുകളും വാഹനങ്ങളും ട്രാഫിക് മോട്ടോർസൈക്കിളുകളും ചടങ്ങില്‍ പങ്കെടുത്തു. അജ്മാൻ എമിറേറ്റിനെക്കുറിച്ചുള്ള പ്രദര്‍ശനവും നടന്നു. പൊതുജനങ്ങള്‍ക്കും ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നു. വന്‍ ജനാവലിയാണ് എത്തിയത്. മറീന പ്രദേശത്ത് പ്രത്യേകമായി ഒരുക്കിയ സ്ഥലത്ത് ചൊവ്വാഴ്ച വരെ ആഘോഷങ്ങളുടെ ഭാഗമായി വിവിധങ്ങളായ പരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.