ദുബൈ: ഗ്രേഡ് 12ൽ ഉന്നത വിജയം നേടുന്ന വിദ്യാർഥികൾക്കും ആദരവും സമ്മാനങ്ങളും പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. മികവുറ്റ വിജയം നേടിയ ഇമാറാത്തി കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും താമസക്കാരുടെ മക്കൾക്ക് പത്തു വർഷ ഗോൾഡൻ വിസയുമാണ് നൽകുക.
ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ കുടുംബത്തിനും ആനുകൂല്യം ലഭിക്കും. കഴിഞ്ഞ വർഷം മുതൽ 12ാം തരത്തിൽ മികച്ച വിജയം നേടുന്ന വിദ്യാർഥികൾക്ക് ഗോൾഡൻ വിസ നൽകി വരുന്നുണ്ട്. പുതിയ പ്രഖ്യാപനത്തോടെ ഗോൾഡൻ വിസ ലഭിക്കുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവുണ്ടാകുമെന്നാണ് കരുതുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.