ദുബൈ: യു.എ.ഇയുടെ പത്തുവർഷ ഗോൾഡൻ വിസ എല്ലാ ഡോക്ടർമാർക്കും അനുവദിക്കുന്നു. ആരോഗ്യ വകുപ്പിെൻറ ലൈസൻസുള്ള എല്ലാ ഡോക്ടർമാർക്കും കുടുംബത്തിനും ഈ മാസം മുതൽ 2022 സെപ്റ്റംബർ വരെ അപേക്ഷിക്കാമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യമേഖലയിൽ ചെയ്ത സേവനങ്ങളും ത്യാഗവും മുൻ നിർത്തിയാണ് സർക്കാർ ഡോക്ടർമാരെ പ്രത്യേകമായി പരിഗണിച്ചത്. smartservices.ica.gov.ae എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ദുബൈ ലൈസൻസുള്ള ഡോക്ടർമാർക്ക് smart.gdrfad.gov.ae എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുള്ളവർക്ക് മാത്രമായിരിക്കും വിസ അനുവദിക്കുക.
ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി ആൻഡ് സിറ്റിസൺഷിപ്പ് രാജ്യത്ത് ഡോക്ടർമാരുടെ അപേക്ഷ സ്വീകരിക്കാനായി ഏഴ് കേന്ദ്രങ്ങൾ ആരംഭിക്കുകയും ചെയ്യും. ശാസ്ത്രീയമായ കഴിവും വൈദഗ്ധ്യവുമുള്ളവർക്ക് ഗോൾഡൻ വിസ അനുവദിക്കാൻ യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ ഉത്തരവ് പാലിക്കുന്നതിെൻറ ഭാഗമായാണ് വിസ അനുവദിക്കുന്നത്. മെഡിക്കൽ രംഗത്തെ വിദഗ്ധരെ യു.എ.ഇയിൽ തുടരുന്നതിന് ഈ ഇളവ് പ്രേരിപ്പിക്കുകയും കൂടുതൽ പേരെ രാജ്യത്തേക്ക് ആകർഷിക്കുകയും ചെയ്യും. കോവിഡ് തുടങ്ങിയ ശേഷം യു.എ.ഇയിലെ നിരവധി ഡോക്ടർമാർക്ക് ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.
2018ലെ യു.എ.ഇ കാബിനറ്റ് തീരുമാനപ്രകാരമാണ് ഗോൾഡൻ വിസ എന്ന പത്തുവർഷ താമസ പെർമിറ്റ് അനുവദിച്ചത്. കൂടുതൽ പ്രതിഭകളെ രാജ്യത്ത് തുടരുന്നതിന് പ്രോൽസാഹിപ്പിക്കാൻ വിവിധ മേഖലകളിൽ കൂടുതൽ ഗോൾഡൻ വിസകൾ അനുവദിക്കുന്നുണ്ട് സർക്കാർ. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഒരു ലക്ഷം കോഡർമാർക്കാണ് ഗോൾഡൻ വിസ നൽകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മികച്ച വിജയം നേടുന്ന വിദ്യാർത്ഥികൾ, ഡോക്ടറേറ്റ് നേടിയവർ, കമ്പ്യൂട്ടർ എഞ്ചിനീയറിങ്, ഇലക്ട്രോണിക്സ്, കോഡിങ്, ഇലക്ട്രിസിറ്റി, ബയോടെക്നോളജി മേഖലയിലെ എഞ്ചിനിയർമാർ എന്നിവരെയും ഗോൾഡൻ വിസക്ക് പരിഗണിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.