ദുബൈ: തസ്നീം അസ്ലമിന് പിന്നാലെ യു.എ.ഇയുടെ ഗോൾഡൻ വിസ മറ്റൊരു മലയാളി വിദ്യാർഥിനിക്ക് കൂടി.കണ്ണൂർ സ്വദേശിയും അബൂദബി യൂനിവേഴ്സിറ്റിയിലെ എം.ബി.എ വിദ്യാർഥിനിയുമായ റാനിയ ഖദീജ ആയിശയാണ് ഗോൾഡൻ വിസ നേടിയത്. വിദ്യാഭ്യാസമേഖലയിൽ ഉയർന്ന വിജയം നേടിയ വിദ്യാർഥി ഗണത്തിലാണ് റാനിയയെ ഗോൾഡൻ വിസക്ക് പരിഗണിച്ചത്.
അബൂദബി യൂനിവേഴ്സിറ്റിയിൽനിന്ന് ബി.എസ്സി ഏവിയേഷൻ എൻജിനീയറിങ്ങിൽ (സി.ജി.പി.എ 3.82) ഉയർന്ന മാർക്ക് നേടിയ റാനിയ ഇപ്പോൾ ടൈറ്റാൻ ഏവിയേഷനിൽ ജോലി ചെയ്യുന്നു. പഠനത്തിന് പുറമെ കലയിലും കാലിഗ്രഫിയിലും പ്രാവീണ്യമുണ്ട്. നീലേശ്വരം പടന്നക്കാട് സ്വദേശി മുസ്തഫ ഖൈസിെൻറ ഭാര്യയാണ്. കണ്ണൂർ മുനിസിപ്പാലിറ്റി ആദ്യ വനിത ചെയർപേഴ്സൻ നൂറുന്നിസ ടീച്ചറുടെ പൗത്രിയാണ്.
യു.എ.ഇ ആസ്ഥാനമായ ഉറുഗ്വേ ഗ്രൂപ് ഓഫ് കമ്പനി ഡയറക്ടറും കൂത്തുപറമ്പ് സ്വദേശിയുമായ പി.എം.ആർ. അനീസാണ് പിതാവ്. മാതാവ് ജസ്റീൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.