ദുബൈ: മലയാളി ആയുര്‍വേദ ഡോക്ടര്‍ ഷമീമ അബ്ദുല്‍ നാസറിന് യു.എ.ഇ ഗോള്‍ഡന്‍ വിസ. അജ്മാനിലെ മെട്രോ മെഡിക്കല്‍ സെൻററില്‍ ആയുര്‍വേദ ഡിപ്പാര്‍ട്മെൻറ് മേധാവിയായി ജോലി ചെയ്യുകയാണ്. 2005 മുതല്‍ യു.എ.ഇയില്‍ ആയുര്‍വേദമേഖലയില്‍ സേവനമനുഷ്ഠിക്കുന്ന ഡോ. ഷമീമയുടെ പ്രവര്‍ത്തന മികവിനെ ആദരിച്ചാണ് അജ്‌മാൻ ഇമിഗ്രേഷൻ അധികൃതര്‍ ഗോള്‍ഡന്‍ വിസ അനുവദിച്ചത്.
16 വര്‍ഷമായി യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന ഡോ. ഷമീമ അബ്ദുല്‍ നാസര്‍ കേരളം, ഡല്‍ഹി, ബഹ്‌റൈന്‍ എന്നിവിടങ്ങളിലും ആയുര്‍വേദ ഡോക്ടറായി പ്രാക്ടിസ് ചെയ്തിട്ടുണ്ട്.
പ്രമുഖ ചരിത്രകാരനായ ഡോ. മുസ്തഫ കമാല്‍ പാഷയുടെയും പ്രഫ. ഹബീബ പാഷയുടെയും മകളായ ഡോ. ഷമീമ മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയാണ്. യു.എ.ഇയിലെ പത്ര, ദൃശ്യ, റേഡിയോ മാധ്യമങ്ങളിലെ സജീവ സാന്നിധ്യം കൂടിയാണ് ഡോ. ഷമീമ. ടിവി, റേഡിയോ ടോക്ക് ഷോകളില്‍ ആരോഗ്യ വിഷയങ്ങള്‍ അവതരിപ്പിക്കുന്നതിനൊപ്പം വിവിധ ദിനപത്രങ്ങളില്‍ ലേഖനങ്ങളും എഴുതുന്നു. കോട്ടക്കല്‍ ആയുര്‍വേദ കോളജില്‍ നിന്നാണ് ബി.എ.എം.എസ് പൂര്‍ത്തിയാക്കിയത്. മീഡിയ വണ്‍ ടി.വി മിഡില്‍ ഈസ്റ്റ് എഡിറ്റോറിയല്‍ വിഭാഗം മേധാവി എം.സി.എ നാസറിെൻറ ഭാര്യയാണ്. മക്കള്‍: അഫ്‌നാന്‍, ലിയാന്‍, മിന്‍ഹ, മിദ്ഹ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.