അബൂദബി: ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച പുതുക്കിയ മാർഗനിർദേശങ്ങൾ അബൂദബി ആരോഗ്യ വിഭാഗം പുറത്തിറക്കി.
മാർഗനിർദേശ പ്രകാരം ജോലിക്കാരായ ഗോൾഡൻ വിസക്കാരുടെ ആരോഗ്യ ഇൻഷുറൻസ് തൊഴിലുടമതന്നെയാണ് വഹിക്കേണ്ടത്. എന്നാൽ, സ്വയം തൊഴിൽ ചെയ്യുന്ന ഗോൾഡൻ വിസക്കാർക്കും അവരുടെ കുടുംബത്തിനും ആരോഗ്യ ഇൻഷുറൻസ് സ്വയം ഉറപ്പാക്കണം. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത സാഹചര്യത്തിൽ ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ ആരു വഹിക്കുമെന്ന് വിസക്ക് അപേക്ഷിക്കുമ്പോൾതന്നെ വ്യക്തമാക്കണമെന്നും നിർദേശത്തിൽ പറയുന്നു.
രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വിസക്ക് അപേക്ഷിക്കുന്നവർക്ക് നടപടികൾ എളുപ്പമാക്കാനാണ് നിർദേശങ്ങൾ പുതുക്കിയതെന്ന് അധികൃതർ വ്യക്തമാക്കി. ഗോൾഡൻ വിസ ലഭിക്കുന്നവരുടെ ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച അവ്യക്തതയാണ് പുതിയ ഉത്തരവിലൂടെ നീങ്ങിയിരിക്കുന്നത്. അബൂദബി ആരോഗ്യ വകുപ്പും അബൂദബി റെസിഡൻറ്സ് ഓഫിസും യോജിച്ച് നടത്തിയ ഓൺലൈൻ പരിപാടിയിൽ 500 ഡോക്ടർമാർക്ക് കഴിഞ്ഞ ദിവസം ഗോൾഡൻ വിസ വിതരണം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.