ദുബൈ: ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസക്കും ഭർത്താവും പാകിസ്താൻ ക്രിക്കറ്റ് താരവുമായ ശുഐബ് മാലികിനും ഗോൾഡൻ വിസ. ലോകശ്രദ്ധയാകർഷിച്ച സ്പോർട്സ് താരങ്ങൾ എന്ന നിലക്കാണ് ഇരുവരെയും പത്തുവർഷ വിസക്ക് പരിഗണിച്ചത്. നേരത്തെ ബ്രസീലിയൻ ഫുട്ബാൾ താരം റൊണോൾഡീഞ്ഞ്യോ അടക്കം കായിക രംഗത്തെ പ്രമുഖർക്ക് ഗോൾഡൻ വിസ അനുവദിച്ചിരുന്നു.
വിവാഹിതരായ ശേഷം ഒഴിവുസമയങ്ങൾ താരദമ്പതികൾ കുടുംബസമേതം മിക്കപ്പോഴും ചിലവഴിക്കുന്നത് ദുബൈയിലാണ്. ക്രിക്കറ്റും ടെന്നീസും പരിശീലിപ്പിക്കുന്നതിന് സ്കൂൾ തുറക്കുമെന്ന് ദിവസങ്ങൾക്ക് മുമ്പ് ഇരുവരും പ്രഖ്യാപിച്ചിരുന്നു.
സാനിയക്ക് നിലവിൽ ഹൈദരാബാദിൽ സ്വന്തമായി ടെന്നീസ് അക്കാദമിയുണ്ട്. ഇതിെൻറ ബ്രാഞ്ചാണ് ദുബൈയിൽ ആരംഭിക്കുക. വിംബിൾഡൺ 2021മൽസരങ്ങൾക്കായി നിലവിൽ ലണ്ടനിലാണ് സാനിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.