ദുബൈ: നിയമാനുസൃതവും മാന്യവുമായ രീതിയിൽ വാഹനം ഒാടിച്ച 2600 ഡ്രൈവർമാരെ ദുബൈ പൊലീസ് ആദരിച്ചു. റോഡ് നിയമങ്ങളും മര്യാദകളും പാലിക്കുന്നവർക്ക് നൽകുന്ന വൈറ്റ് മാർക്കുകളുടെ അടിസ്ഥാനത്തിലാണ് ഇവരെ തെരഞ്ഞെടുത്തത്. നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട രണ്ടുപേർക്ക് കാറുകളും സമ്മാനമായി നൽകി.
ഹബ്ത്തൂർ ഗ്രൂപ്പിെൻറ സഹകരണത്തോടെയാണ് ഇവ നൽകിയത്. ഒരു അമേരിക്കൻ പൗരനും ഇമിറാത്തി പൗരനുമാണ് മെഗാ സമ്മാനങ്ങൾ ലഭിച്ചത്. 1200 ഡ്രൈവർമാർ കഴിഞ്ഞ വർഷം നിയമലംഘനങ്ങളൊന്നും നടത്തിയിട്ടില്ല. ഇവരിൽ 24 വൈറ്റ് പോയൻറുകൾ നേടിയവരാണ് ആദരിക്കപ്പെട്ടത്. സമ്മാനവും പ്രശംസാപത്രവും ഇവർക്ക് നൽകി. ഇതോടൊപ്പം 18 നും 21നും ഇടയിൽ പ്രായമുള്ളവരിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവർക്ക് പ്രേത്യക സമ്മാനങ്ങളും നൽകി.
2013 ലാണ് വൈറ്റ് പോയൻറുകൾ നൽകിത്തുടങ്ങിയത്. ഇതുവരെ 65,298 പേർക്ക് വൈറ്റ് പോയൻറ് ലഭിച്ചിട്ടുണ്ട്. ഇതിൽ 50,576 പേർ പുരുഷൻമാരും 14,722 പേർ സ്ത്രീകളുമാണ്. ആദരിക്കപ്പെടുന്നവരുടെ എണ്ണവും എല്ലാ വർഷവും വർധിക്കുന്നുണ്ട്. 2014 ൽ 1500 പേർ ആദരിക്കപ്പെട്ടപ്പോൾ 2015ൽ 1800പേരും 2016ൽ 2000 പേരും ആദരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.