ദുബൈ: മുഖം തിരിച്ചറിയൽ രേഖയായി ഉപയോഗിക്കുന്ന ഫേസ് ഐ.ഡി സംവിധാനം യു.എ.ഇ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. സർക്കാർ സേവനങ്ങൾക്കും ഇനി മുതൽ ഫേസ് ഐ.ഡി ആധികാരിക തിരിച്ചറിയൽ സംവിധാനമാകും. ഫേസ് ഐ.ഡി തിരിച്ചറിയൽ സംവിധാനമായി ഉപയോഗിക്കുന്ന ലോകത്തെ ആദ്യ സർക്കാറുകളിലൊന്നാണ് യു.എ.ഇ. സർക്കാർ മേഖലയിലേക്ക് ഫേസ് ഐ.ഡി വ്യാപിപ്പിക്കുന്നതിെൻറ ഭാഗമായി യു.എ.ഇ പാസ് എന്ന മൊബൈൽ ആപ്ലിക്കേഷനിൽ ഇനി മുതൽ യു.എ.ഇ നിവാസികളുടെ വിരലടയാളത്തിനും മറ്റു ബയോ മെട്രിക്കൽ രേഖകൾക്കും പുറമെ ഫേസ് ഐ.ഡിയും ശേഖരിക്കും.
വിവിധ സർക്കാർ സേവനങ്ങൾക്ക് അപേക്ഷകനെ തിരിച്ചറിയാനും ഇലക്ട്രോണിക് സംവിധാനം വഴി സേവനം ലഭ്യമാക്കാനും ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണ് യു.എ.ഇ പാസ്. 13.8 ലക്ഷം പേർ ഉപയോഗിക്കുന്ന മൊബൈൽ ആപ്ലിക്കേഷനാണിത്. ഇതിൽ 6,28,000 അക്കൗണ്ടുകൾ ബയോമെട്രിക്ക് വിവരങ്ങൾ സഹിതം വെരിഫൈഡ് ആണ്.പരീക്ഷണാടിസ്ഥാനത്തിൽ വിമാനത്താവളത്തിൽ പാസ്പോർട്ടിന് പകരം മുഖം ഉപയോഗിക്കുന്ന സംവിധാനത്തിന് തുടക്കം കുറിച്ചത് ആഴ്ചകൾക്കുമുമ്പാണ്.വിവിധ സ്വകാര്യമേഖലയിലും ഈ പരീക്ഷണം പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.