പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഫോ​റം മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് പൊ​ന്നാ​നി​ക്ക്​ പ്ര​വാ​സി ഇ​ന്ത്യ ദു​ബൈ മ​ല​പ്പു​റം ജി​ല്ല ഘ​ട​കം

ന​ൽ​കി​യ സ്വീ​ക​ര​ണം

'പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാർ കാര്യക്ഷമമായി നടപ്പാക്കണം'

ദുബൈ: സർക്കാർ നടപ്പാക്കുന്ന ക്ഷേമപദ്ധതികൾ പ്രവാസികൾക്ക് ഉപകാരപ്രദമാകുന്ന രൂപത്തിൽ കാര്യക്ഷമമായി നടപ്പാക്കണമെന്ന് പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ല പ്രസിഡന്‍റ് മുഹമ്മദ് പൊന്നാനി ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യ ദുബൈ മലപ്പുറം ജില്ല ഘടകം നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് കാലത്ത് പ്രവാസികൾക്ക് പ്രഖ്യാപിച്ച 5000 രൂപ പോലും ഫലപ്രദമായി നൽകാൻ സർക്കാറിന് സാധിച്ചിട്ടില്ല. വികസന കേരളത്തെ നിർമിച്ചെടുക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്ക് വലുതാണ്. അവർ തിരികെ നാടണയുമ്പോൾ

ജീവിതം വഴിയാധാരമാവുന്ന രീതി മാറണം. അതിനു കാലാകാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന സർക്കാറുകളുടെ പ്രവാസികളോടുള്ള സമീപനങ്ങളിൽ മാറ്റം വരുത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രവാസി ഇന്ത്യ ദുബൈ പ്രസിഡന്‍റ് അബുലൈസ് എടപ്പാൾ അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ല ദുബൈ ജനറൽ സെക്രട്ടറി മുഹമ്മദ് റിനീഷ് സ്വാഗതം പറഞ്ഞു. എമിറേറ്റ്സ് സെക്രട്ടറി ഷഫീക്, ഹസീബ് പൊന്നാനി തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - 'Government should implement expatriate welfare schemes effectively'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.