ദുബൈ: പ്രവാസി ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ പ്രതിബന്ധങ്ങൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ദുബൈ കെ.എം.സി.സി ആവശ്യപ്പെട്ടു.
യു.എ.ഇയിൽനിന്ന് ഒരു വാക്സിൻ എടുത്ത് നാട്ടിൽപോയി അവിടെ കുടുങ്ങിയവർക്കും യു.എ.ഇ അംഗീകാരമില്ലാത്തതും ഇന്ത്യയിൽ അംഗീകൃതവുമായ വാക്സിൻ രണ്ടും എടുത്തവർക്കം മടങ്ങിവരുന്നതിന് സർക്കാർതലത്തിൽ ഇടപെടണമെന്നും വിസ കാലാവധി കഴിഞ്ഞ് തിരിച്ചുവരാൻ കഴിയാത്തവർക്ക് മടങ്ങിവരാൻ സാഹചര്യം ഒരുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
ഇതുസംബന്ധിച്ച നിവേദനം ആക്ടിങ് പ്രസിഡൻറ് ഹനീഫ് ചെർക്കള, ആക്ടിങ് ജ. സെക്രട്ടറി ഇസ്മാഈൽ അരൂക്കുറ്റി, ഓർഗനൈസിങ് സെക്രട്ടറി ഹംസ തൊട്ടി, സെക്രട്ടറി അഡ്വ. ഇബ്രാഹീം ഖലീൽ തുടങ്ങിയവർ കോൺസുലേറ്റിൽ എത്തി കോൺസുലർമാരായ താദു മാമു, നേഗിന്ദര്‍ സിങ് എന്നിവര്‍ക്ക് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.