ദുബൈ: യു.എ.ഇയുടെ ഔദ്യോഗിക സർക്കാർ പോർട്ടലിനു വേണ്ടി നാമകരണം ചെയ്ത ഡൊമൈൻ ഒറ്റയക്ഷ രത്തിൽ തുടങ്ങുന്ന ലോകത്തിലെ പ്രഥമ സർക്കാർ ഡൊമൈൻ എന്ന അംഗീകാരം സ്വന്തമാക്കി. രാജ്യ ത്തിെൻറ പേര് തന്നെ ഉൾക്കൊള്ളുന്ന u.ae ഡൊമൈനാണ് പ്രധാനമന്ത്രിയുടെ ഓഫീസും ടെലികമ്യൂണി ക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി(ട്രാ)യും ചേർന്ന് പുറത്തിറക്കിയത്.
പുതിയ വെബ്നാമം രാജ്യത്തിെൻറ ആദ്യാക്ഷരവും ‘ജനങ്ങൾക്ക് വേണ്ടി’ (for you) എന്ന ആശയവും ഉൾക്കൊള്ളുന്നതുമാണെന്നു ‘ട്രാ’ ഡയറക്ടർ ജനറൽ ഹമദ് ഒബെയ്ദ് അൽ മൻസൂരി പറഞ്ഞു. സാങ്കേതിക വിദ്യയുടെ ഏറ്റവും നൂതനമായ ആശയങ്ങൾ പരമാവധി ജനങ്ങൾക്ക് വേണ്ടി കൂടി ഉപകാരപ്പെടുന്ന രീതിയിൽ ഉപയോഗപ്പെടുത്തണം എന്ന കാഴ്ചപ്പാട് വച്ചു പുലർത്തുന്ന ഭരണാധികാരികളുടെ പിന്തുണകളോടെയാണ് ഇതു സാധ്യമാകുന്നത്. പുതിയ പോർട്ടലിൽ പ്രാദേശിക, ഫെഡറൽ സർക്കാറുകളുടെ 3730 ഇ-^സർവീസ് പോർട്ടലുകളുടെ പട്ടിക ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ തന്നെ വിന്യസിച്ചിരിക്കുന്നു. ഏതെങ്കിലും ഒരു എമിറേറ്റിനു കീഴിലെ ഉപയോക്താക്കളുടെ ആവശ്യത്തിനനുസൃതമായി പെട്ടെന്ന് തെരഞ്ഞെടുക്കാനും കഴിയും. ജനങ്ങൾക്ക് ഉപകാരപ്പെടുന്ന പുതുമയുള്ള ക്രിയാത്മകമായ ആശയങ്ങൾ സമർപ്പിക്കുവാനുള്ള പേജും ഒരുക്കിയിട്ടുണ്ട്.
സർക്കാർ സ്ഥാപനങ്ങളിൽ ചെല്ലാതെ തന്നെ എവിടെ നിന്നും പണമിടപാടുകൾ അടക്കം സുരക്ഷിതമായി നടത്തി വിവിധ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്ന വിവിധ ഇ-പോർട്ടലുകൾ യു.എ.യിൽ ഇതിനകം തന്നെ ഏറെ ജനകീയമാണ്. സൈറ്റ് സന്ദർശിക്കുന്നവർക്ക് ഒരു സമ്മാനം കൂടി ഏർപ്പെടുത്തിയിട്ടുണ്ട്. ഏതെങ്കിലും സർക്കാർ സേവനം സംബന്ധിച്ച വിവരങ്ങൾ വിട്ടുപോയിട്ടുണ്ടെങ്കിൽ അവ അറിയിക്കുന്നവർക്കാണ് സർപ്രൈസ് സമ്മാനം ലഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.