ദുബൈ: വിസ റദ്ദാക്കുകയോ കാലാവധി കഴിയുകയോ ചെയ്തശേഷം യു.എ.ഇയിൽ തങ്ങുന്നതിന് നൽകുന്ന ഗ്രേസ് പിരീഡ് പ്രഖ്യാപിച്ചു. വിവിധ താമസ വിസക്കാർക്ക് 60 ദിവസം മുതൽ ആറുമാസം വരെയാണ് ഗ്രേസ് പിരീഡ് ലഭിക്കുക.
നേരത്തെ എല്ലാ താമസ വിസകൾക്കും ഒരുമാസമായിരുന്നു ഗ്രേസ് പിരീഡ്. കഴിഞ്ഞ മാസം മുതൽ നടപ്പാക്കിയ വിസ പരിഷ്കരണത്തിലൂടെയാണ് താമസ വിസയുടെ ഗ്രേസ് പിരീഡ് വർധിപ്പിച്ചത്.
ഗോൾഡൻ വിസക്കാർ, അവരുടെ കുടുംബാംഗങ്ങൾ, ഗ്രീന്‍ വിസക്കാർ, അവരുടെ കുടുംബാംഗങ്ങള്‍, വിധവകള്‍, വിവാഹമോചിതര്‍, പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍, തൊഴില്‍ വിദഗ്ധര്‍ (എം.ഒ.എച്ച്.ആര്‍.ഇ ഒന്ന്, രണ്ട് വിഭാഗം) എന്നിവര്‍ക്ക് 180 ദിവസം വരെ ഗ്രേസ് പിരീഡ് ലഭിക്കും.
തൊഴില്‍ വിദഗ്ധര്‍ (എം.ഒ.എച്ച്.ആര്‍.ഇ മൂന്നാം വിഭാഗം), വസ്തു ഉടമകള്‍ എന്നിവര്‍ക്ക് 90 ദിവസത്തെ ഗ്രേസ് പിരീഡാണ് ലഭിക്കുക. ചില തൊഴില്‍ വിദഗ്ധര്‍ക്ക് 180 ദിവസത്തെ സമയപരിധി ലഭിക്കുമെങ്കിലും അവരുടെ ആശ്രിതര്‍ക്ക് 60 ദിവസം മാത്രമായിരിക്കും ഗ്രേസ് പിരീഡ്. സാധാരണ താമസ വിസയുള്ളവര്‍ക്ക് 60 ദിവസമാണ്. പുതുക്കിയ സമയപരിധി പ്രാബല്യത്തില്‍ വന്നു. ഗ്രേസ് പിരീഡ് കഴിയുന്നതിനുമുമ്പ് രാജ്യം വിടുകയോ പുതിയ വിസ എടുക്കുകയോ ചെയ്യണം.
പ്രവാസികളെ സംബന്ധിച്ചിടത്തോളം ആശ്വാസം പകരുന്ന നടപടിയാണിത്. തൊഴില്‍ നഷ്ടപ്പെട്ടാല്‍ മറ്റൊരു തൊഴില്‍ അന്വേഷിക്കാനും കണ്ടെത്താനും മതിയായ സമയം ലഭിക്കുന്നത് ഗുണകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.