അബൂദബി: ലോകത്തെ നവീന പള്ളികളിൽ ഏറ്റവും ആകർഷണീയതയുള്ളതായി അബൂദബിയിലെ ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തു. അസർബൈജാൻ എഴുത്തുകാരി ലെയ്ല ഉലുഹാൻലിയുടെ പുസ്തകമായ ‘മോസ്ക്സ്: സ്പ്ലൻഡർ ഒാഫ് ഇസ്ലാം’ എന്ന പുസ്തകത്തിലാണ് 21ാം നൂറ്റാണ്ടിലെ ഏറ്റവും ആകർഷണീയ പള്ളിയായി ഗ്രാൻഡ് മോസ്കിനെ തെരഞ്ഞെടുത്തത്. സായിദ് വർഷത്തിെൻറ സ്മരണയായി പുസ്തകം നവംബറിൽ ദുബൈയിൽ പുനഃപ്രകാശനം ചെയ്യും.
അസർബൈജാൻ സ്വദേശിനിയായ ലെയ്ല ഇസ്ലാമിക സംസ്കാരത്തെ കുറിച്ചും വാസ്തുവിദ്യയെ കുറിച്ചും നിരവധി വർഷത്തെ പഠനം നടത്തിയിട്ടുണ്ട്. ഇസ്ലാമിക വാസ്തുവിദ്യയിലുള്ള തെൻറ ഇഷ്ടം ലോകവുമായി പങ്കുവെക്കാനുള്ള ആദ്യ അവസരമാണ് ‘മോസ്ക്സ്: സ്പ്ലൻഡർ ഒാഫ് ഇസ്ലാം’ പുസ്തകത്തിലൂടെ ലഭിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു.
ഇസ്ലാമിക സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിെൻറ ഭാഗമായി പുസ്തകത്തിെൻറ നിരവധി കോപ്പികൾ ജുമ അൽ മാജിദ് സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജ്, ശൈഖ് മുഹമ്മദ് സെൻറർ ഫോർ കൾച്ചർ ആൻഡ് അണ്ടർസ്റ്റാൻറിങ്, മറ്റു കൾച്ചറൽ സെൻററുകൾ, ലൈബ്രറികൾ തുടങ്ങിയവ മുഖേന പൊതുജനങ്ങൾക്ക് വിതരണം ചെയ്യും. ലോകത്തെ 53 പള്ളികളുടെ ഫോേട്ടാകളും അവയുടെ ചരിത്രം, വാസ്തുവിദ്യ, രൂപകൽപന, കലിഗ്രഫി, മത^മതേതര പ്രാധാന്യം തുടങ്ങിയവ വിവരിക്കുന്ന കുറിപ്പുകളും ഉൾക്കൊള്ളുന്നതാണ് പുസ്തകം. റിസോലി ന്യൂയോർക്ക് പ്രസിദ്ധീകരിച്ച പുസ്തകം 2017 നവംബറിലാണ് ആദ്യ പ്രകാശനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.