അബൂദബി: നവംബർ 26 മുതൽ 28 വരെ സംഘടിപ്പിക്കപ്പെടുന്ന അബൂദബി ഗ്രാൻഡ് സ്ലാമിൽ 17 രാജ്യങ്ങൾ പങ്കെടുക്കുമെന്ന് റെസ്ലിങ്, ജൂഡോ, കിക്ക്ബോക്സിങ് ഫെഡറേഷൻ പ്രസിഡൻറ് മുഹമ്മദ് ബിൻ താലൂബ് അറിയിച്ചു, ശൈഖ് സായിദ് സ്‌പോർട്‌സ് സിറ്റിയിൽ നടക്കാനിരിക്കുന്ന ചാമ്പ്യൻഷിപ്പിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും മൽസരം അരങ്ങേറുക.
അബൂദബി എക്‌സിക്യൂട്ടീവ് കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ ശൈഖ് ഹസ ബിൻ സായിദ് ആൽ നെഹ്യാെൻറ രക്ഷാകർതൃത്വത്തിലും അബൂദബി സ്‌പോർട്‌സ് കൗൺസിലിെൻറയും ഇൻറർനാഷണൽ ജുഡോ ഫെഡറേഷെൻറയും മേൽനോട്ടത്തിലുമാണ് ചാമ്പ്യൻഷിപ്പ് ഒരുക്കുന്നത്.
ഡെൻമാർക്, ചൈന, തായ്‌വാൻ, യുക്രൈൻ, ചെക്ക് റിപ്പബ്ലിക്, കിർഗിസ്ഥാൻ, സെർബിയ, ഇസ്രായേൽ, പോളണ്ട്, സ്ലൊവേനിയ, യു.കെ, സ്വീഡൻ, ഫ്രാൻസ്, അയർലൻഡ്, കാനഡ, റൊമാനിയ, താജിക്കിസ്താൻ എന്നിവയാണ് ഇതുവരെ പങ്കാളിത്തം സ്ഥിരീകരിച്ച രാജ്യങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.