ദുബൈ: ഷാർജ എക്സ്പോ സെൻററിൽ നടക്കുന്ന ബിഗ് ഷോപ്പർ സെയിലിന് മികച്ച പ്രതികരണം. അവധി ദിനങ്ങളായതിനാൽ നൂറുകണക്കിനാളുകളാണ് ദിവസവും ഇവിടേക്ക് ഷോപ്പിങ്ങിനായി എത്തുന്നത്. നാളെ സമാപിക്കും.
ഈ വർഷം മൂന്നാം തവണയാണ് ബിഗ് ഷോപ്പർ സെയിൽ നടത്തുന്നത്. കഴിഞ്ഞ രണ്ട് സീസണിലും മികച്ച പ്രതികരണം ലഭിച്ചതിെൻറ അടിസ്ഥാനത്തിലാണ് ഈ വർഷംതന്നെ വീണ്ടും എക്സിബിഷൻ നടത്തിയത്. ഉൽപന്നങ്ങൾക്ക് 75 ശതമാനംവരെ വിലക്കിഴിവ് ഏർപ്പെടുത്തിയിട്ടുണ്ട്. പ്രതീക്ഷകൾക്കപ്പുറമുള്ള ജനത്തിരക്കാണ് അനുഭവപ്പെട്ടതെന്ന് ബിഗ്ഷോപ്പർ സെയിലിെൻറ ഇവൻറ് പാർട്ണറായ ലിസ് എക്സിബിഷൻ പ്രതിനിധി ജേക്കബ് വർഗീസ് പറഞ്ഞു. ഡ്യൂൺ, ടോംസ്, ഹഷ് പപ്പീസ്, സ്പ്ലാഷ്, സ്കെച്ചേഴ്സ്, ലെവിസ്, ക്ലാർക്സ്, റിവ തുടങ്ങിയ പ്രമുഖ ബ്രാൻഡുകളും ഇവിടെയുണ്ട്. രാവിലെ 11 മുതൽ രാത്രി 11 വരെയാണ് പ്രവർത്തനം. പ്രവേശന ഫീസ് അഞ്ച് ദിർഹം. 12 വയസ്സിൽ താഴെയുള്ളവർക്ക് സൗജന്യം. പാർക്കിങ് സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.