ദുബൈ: യു.എ.ഇ ഫെഡറൽ സർക്കാർ സ്ഥാപനങ്ങളിൽ ഗ്രീൻപാസ് പ്രോട്ടോകോൾ നടപ്പിലാക്കുമെന്ന് ദേശീയ അടിയന്തര ദുരന്ത നിവാരണ വകുപ്പ് പ്രസ്താവനയിൽ അറിയിച്ചു.
ജനുവരി മൂന്നു മുതലാണ് മുഴുവൻ സർക്കാർ സ്ഥാപനങ്ങളിലും ഇത് നടപ്പിലാക്കുക. എല്ലാ എമിറേറ്റുകളിലെയും ജീവനക്കാർക്കും സന്ദർശകർക്കും നിയമം ബാധകമായിരിക്കും. ഗ്രീൻപാസ് പ്രോട്ടോകോൾ അനുസരിച്ച് വാക്സിൻ സ്വീകരിക്കുകയോ വാക്സിൻ സ്വീകരിക്കുന്നതിൽനിന്ന് ഒഴിവ് ലഭിക്കുകയോ ചെയ്തവർക്ക് മാത്രമാണ് ഓഫിസുകളിൽ പ്രവേശനം ലഭിക്കുക. വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ സ്വീകരിക്കുകയും 14 ദിവസത്തിനിടയിൽ പി.സി.ആർ പരിശോധന നടത്തി നെഗറ്റിവ് ലഭിക്കുകയും ചെയ്തിരിക്കണം.
എന്നാൽ മാത്രമേ അൽ ഹുസ്ൻ ആപ്പിൽ ഗ്രീൻപാസ് ലഭിക്കൂ. ആപ്പിൽ ഗ്രീൻ പാസ് കാണിക്കാത്ത ജീവനക്കാരെ പ്രവേശിക്കാൻ അനുവദിക്കില്ല.
എല്ലാ ജീവനക്കാരുടെയും ഓഫിസുകളിലെത്തുന്നവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.