ദുബൈ: ഇന്ത്യയുടെ ഇലക്ട്രോണിക് ഉൽപന്നങ്ങൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനം യു.എ.ഇക്ക്. 2021ലെ ഒമ്പതു മാസത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കാലയളവിൽ ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ കയറ്റുമതി 49 ശതമാനം വളർന്നതായി ഇന്ത്യൻ വാണിജ്യ-വ്യവസായ മന്ത്രാലയം പറയുന്നു. മുൻ വർഷത്തിൽ 7.4 ബില്യൺ ഡോളറിന്റെ കയറ്റുമതി നടന്നതാണ് ഈ കാലയളവിൽ 11 ബില്യൻ ഡോളറായി വർധിച്ചത്. കയറ്റുമതി ഏറ്റവും കൂടുതൽ നടക്കുന്നത് യു.എസിലേക്കാണ്.
ആകെ കയറ്റുമതിയുടെ 18 ശതമാനമാണ് അമേരിക്കയിലേക്ക് നടക്കുന്നത്. യു.എ.ഇയിലേക്ക് 16.6 ശതമാനം കയറ്റുമതിയാണുള്ളത്. ഇതിന് ശേഷം ചൈന, നെതർലാൻഡ്, ജർമനി എന്നീ രാജ്യങ്ങളും കടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.