ദുബൈ: എമിറേറ്റിലെ ആഡംബര വസ്തുവിൽപനയിൽ ഈ വർഷം രണ്ടാം പാതത്തിലും ശക്തമായ മുന്നേറ്റം പ്രതീക്ഷിക്കുന്നതായി മേഖലയിലെ വിദഗ്ധർ. ഇതനുസരിച്ച് മൊത്തം പ്രോപ്പർട്ടി രംഗം വളർച്ച കൈവരിക്കുമെന്നും പുതിയ കണക്കുകളുടെ അടിസ്ഥാനത്തിൽ ഇവർ പ്രവചിക്കുന്നു.
ആഡംബര വീടുകളുടെയും വില്ലകളുടെയും കാര്യത്തിൽ നിലവിൽ ആവശ്യക്കാരുടെ എണ്ണം ലഭ്യതയേക്കാൾ കൂടുതലായ സാഹചര്യമാണുള്ളത്. ജനുവരി-ജൂൺ മാസങ്ങളിൽ മൂലധന മൂല്യത്തിൽ 11.2ശതമാനം വളർച്ചയാണുണ്ടായിരിക്കുന്നത്. ഈ വർഷം രണ്ടാം പാതിയിൽ 10 ശതമാനം കൂടി വിലയിൽ വർധനവ് അത്യാഡംബര വീടുകൾക്കുണ്ടാകുമെന്നും മേഖലയെ നിരീക്ഷിക്കുന്ന കമ്പനികൾ അഭിപ്രായപ്പെടുന്നു. സാലിൽസ് റിസർച്ച് പുറത്തുവിട്ട കണക്കു പ്രകാരം പ്രൈം റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലയിൽ 6 മുതൽ 7.9 ശതമാനം വരെ വളർച്ച അടുത്ത മാസങ്ങളിലുണ്ടാകും.
അത്യാഡംബര ഭവനങ്ങളുടെ വിൽപനയിൽ എമിറേറ്റ് മറ്റു ലോക നഗരങ്ങളെ പിന്നിലാക്കി മുന്നേറുന്നതായി ആൽസോപ് ആൻഡ് ആൽസോപ് എന്ന പ്രോപ്പർട്ടി സേവന ദാതാക്കളായ കമ്പനി വിലയിരുത്തുന്നു. ഇത്തരം വീടുകളുടെ വിൽപന ആകെ ഈ വർഷം ആദ്യ പകുതിയിൽ 310 കോടി ഡോളർ പിന്നിട്ടതായി അധികൃതർ നേരത്തേ വെളിപ്പെടുത്തിയിരുന്നു. ജനുവരി മുതൽ ജൂൺ വരെയുള്ള കാലത്ത് വിൽപന നടത്തിയ വീടുകളുടെ എണ്ണം 176 ആണെന്ന് ആഗോള പ്രോപ്പർട്ടി കൺസൾട്ടൻസി കമ്പനിയായ നൈറ്റ് ഫ്രാങ്കും വെളിപ്പെടുത്തിയിട്ടുണ്ട്.
ഇത് മുൻകാലങ്ങളെ അപേക്ഷിച്ച് റെക്കോഡ് മുന്നേറ്റമാണിത്.കഴിഞ്ഞ വർഷം ആകെ വിറ്റുപോയ ആഡംബര വീടുകളുടെ 79 ശതമാനമാണ് ഇത്തവണ ആറു മാസത്തിനകം വിറ്റുപോയിരിക്കുന്നത്. ചതുരശ്ര അടിക്ക് ശരാശരി 6900 ദിർഹമാണ് ആഡംബര വീടുകൾക്ക് വിലവരുന്നതെന്നാണ് കണക്ക്. ഇത് ആഗോളതലത്തിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ താങ്ങാവുന്ന വിലയാണ്. 67 വിൽപനകളുമായി ഹോങ്ങ്കോങും 58 വിൽപനകളുമായി ന്യൂയോർക്കുമായി തൊട്ടുപിറകിലായുണ്ടായിരുന്നത്.
b n ആഡംബര വീടുകളുടെ കാര്യത്തിൽ ലോകത്തെ മുൻനിര നാല് ലക്ഷ്യസ്ഥാനങ്ങളിൽ ഒന്നായി ദുബൈ വികസിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പാം ജുമൈറ, എമിറേറ്റ്സ് ഹിൽസ്, ജുമൈറ ബേ ഐലൻഡ് എന്നിവിടങ്ങളിലാണ് ഇത്തരം ഭവനങ്ങൾ ഏറെയും വിറ്റുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.