ദുബൈ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ ഗിനിയ ഊര്‍ജം, കാര്‍ഷിക വ്യവസായം, അടിസ്ഥാന മേഖലകള്‍ എന്നിവ വികസിപ്പിക്കാന്‍ ആഗോള നിക്ഷേപം തേടിയാണ് എക്സ്പോയിലെത്തിയിരിക്കുന്നത്. 'ജലഗോപുരം' എന്നറിയപ്പെടുന്ന, നിരവധി നദികളുടെ ഉത്ഭവ സ്ഥാനമായ ഗിനിയ ജല കേന്ദ്രീകൃതമാക്കി രാജ്യത്തിെൻറ സുസ്ഥിര വികസനവും നാഗരിക നവീകരണവും എടുത്തുകാണിച്ചാണ് എക്സ്പോയില്‍ പങ്കെടുക്കുന്നത്.
മൊബൈല്‍ ബാങ്കിങ്, റെമിറ്റന്‍സ്, ഇ-കോമേഴ്സ്, മോബിലിറ്റി, ആരോഗ്യം, കൃഷി തുടങ്ങിയ ചില സാമ്പത്തിക സേവന മേഖലകളില്‍ പങ്കാളിത്തങ്ങളാണ് ഗിനിയ ആഗ്രഹിക്കുന്നത്. ഒരു വേള്‍ഡ് എക്സ്പോയില്‍ ഗിനിയ സ്വന്തം പവലിയനുമായി എത്തുന്നത് ഇതാദ്യമാണ്.
മികച്ച ഭരണം, സാമ്പത്തിക പ്രവര്‍ത്തനം, മാനുഷിക മൂലധന വികസനം, പ്രകൃതി വിഭവങ്ങളുടെ സംരക്ഷണം എന്നിവയെ അടിസ്ഥാനമാക്കി ദേശീയ സാമ്പത്തിക-സാമൂഹിക വികസന ആസൂത്രണമാണ് ഗിനിയ അവതരിപ്പിച്ചിരിക്കുന്നത്.
വ്യാപാര മേഖലയും വിനോദ സഞ്ചാര സാധ്യതകളും പ്രദര്‍ശിപ്പിക്കാനും മറ്റ് രാജ്യങ്ങളുമായുള്ള സാമ്പത്തിക, വാണിജ്യ, സാംസ്കാരിക ബന്ധം ശക്തിപ്പെടുത്താനും മേളയിലെ പവലിയൻ ലക്ഷ്യം വെക്കുന്നു.
സുസ്ഥിരത ഡിസ്ട്രിക്ടിലെ ഗിനിയ പവലിയന് ജല മാനേജ്മെൻറിനെ കുറിച്ച് സന്ദര്‍ശകര്‍ക്ക് വിവരിച്ചു കൊടുക്കുന്നുണ്ട്. രാജ്യത്തിെൻറ ചരിത്രം, സംസ്കാരം, സാമൂഹിക പരിഷ്കരണം എന്നിവയില്‍ ഒഴിച്ചുകൂടാനാവാത്ത പങ്കുള്ള ജലമാണ് പവലിയെൻറ കേന്ദ്ര ആശയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.