ദുബൈ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രുചിവൈവിധ്യങ്ങളുമായി പ്രദർശകരെത്തുന്ന ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷ്യ, പാനീയ മേളയായ ‘ഗൾഫുഡി’ന് 19ന് തുടക്കമാകും. ദുബൈ വേൾഡ്ട്രേഡ് സെന്ററിൽ ആരംഭിക്കുന്ന മേളയുടെ 29ാം പതിപ്പ് അഞ്ചുദിവസം നീണ്ടുനിൽക്കും. ‘യഥാർഥ ഭക്ഷണം, യഥാർഥ ബിസിനസ്’ എന്ന തീമിലാണ് ഇത്തവണ പ്രദർശനം ഒരുങ്ങുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 500ലേറെ അധികം സ്റ്റാളുകളാണ് ഇത്തവണ മേളയിലുണ്ടാവുകയെന്ന് സംഘാടകർ വെളിപ്പെടുത്തി.
നവീന കാഴ്ചപ്പാടുകളുമായി എത്തുന്ന പ്രദർശകർക്ക് 24 ഹാളുകളിലായാണ് ഇത്തവണ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 190 രാജ്യങ്ങളിൽനിന്ന് പ്രദർശകരും സന്ദർശകരും മേളക്കെത്തും. അന്താരാഷ്ട്ര തലത്തിൽ പ്രശസ്തമായ മിക്ക ബ്രാൻഡുകളും എത്തിച്ചേരുന്ന മേളയിൽ ഇത്തവണ റെക്കോഡ് എണ്ണം സന്ദർശകരെയാണ് പ്രതീക്ഷിക്കുന്നത്. പ്രദർശനവും വിൽപനയും നിക്ഷേപസാധ്യതകളും തുറന്നിടുന്ന മേളയിൽ സുസ്ഥിരത ലക്ഷ്യമാക്കി നിരവധി ചർച്ചകളും പദ്ധതികളും ഇത്തവണ നടക്കുന്നുണ്ട്.
ഭക്ഷ്യ വ്യവസായത്തിലെ ഭാവി കണ്ടുപിടിത്തങ്ങൾക്ക് വഴിയൊരുക്കുന്ന സാങ്കേതികരംഗത്തെ പ്രവണതകളെക്കുറിച്ച് അറിയാൻ സഹായിക്കുന്ന പ്രദർശനങ്ങളും ആകർഷകമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.