ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപകൻ ജോൺ എം. തോമസ് നിര്യാതനായി

ദുബൈ: വിദ്യാഭ്യാസ പ്രവർത്തകനും ദുബൈയിലെ ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപകനും ചെയർമാനുമായ ജോൺ എം. തോമസ് (79) നിര്യാതനായി.

ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. പത്തനംതിട്ട മച്ചത്തിൽ കുടുംബാംഗമായ ഇദ്ദേഹം എഴുപതുകളുടെ തുടക്കത്തിലാണ് യു.എ.ഇയിൽ എത്തുന്നത്. വിദ്യാഭ്യാസ സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന ഇദ്ദേഹം 1979ലാണ് ഗൾഫ് ഇന്ത്യൻ ഹൈസ്കൂൾ സ്ഥാപിച്ചത്.

വാർധക്യ സഹജമായ അസുഖങ്ങൾക്കിടയിലും സ്‌കൂളിന്‍റെ ദൈനംദിന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ഭാര്യ: അന്നമ്മ ജോൺ. മക്കൾ: വിൻ ജോൺ, വിൽസി. മരുമക്കൾ: രേണു, റീജോ.

Tags:    
News Summary - Gulf Indian High School founder John M. Thomas passed away

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.