‘ഗൾഫ്​ മാധ്യമം’ ബിസിനസ്​ സമ്മിറ്റ്​ നാളെ അബൂദബിയിൽ

ദുബൈ: യു.​എ.​ഇ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും വ്യാ​പാ​ര-​വാ​ണി​ജ്യ രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ ച​ർ​ച്ച ചെ​യ്യു​ന്ന ‘ഗ​ൾ​ഫ്​ മാ​ധ്യ​മം’ ബി​സി​ന​സ്​ സ​മ്മി​റ്റ്​​ ശ​നി​യാ​ഴ്ച​ അ​ബൂ​ദ​ബി​യി​ൽ. ഖ​ലീ​ഫ സ്​​ട്രീ​റ്റി​ലെ ലെ ​റോ​യ​ൽ മെ​റി​ഡി​യ​ൻ ഹോ​ട്ട​ലി​ൽ​ വൈ​കീ​ട്ട്​ 4.30നാ​ണ്​​​ പ​രി​പാ​ടി ആ​രം​ഭി​ക്കു​ക.

ബി​സി​ന​സ്, ടൂ​റി​സം രം​ഗ​ങ്ങ​ളി​ലെ പു​തി​യ സാ​ധ്യ​ത​ക​ളും നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളും ച​ർ​ച്ച​യാ​കു​ന്ന സ​മ്മി​റ്റി​ൽ ​യു.​എ.​ഇ​യി​ലെ​യും കേ​ര​ള​ത്തി​ലെ​യും ബി​സി​ന​സ്​ രം​ഗ​ത്തെ വി​ദ​ഗ്​​ധ​ർ പ​​ങ്കെ​ടു​ക്കും.

ഹൈ​ലൈ​റ്റ്​ ഗ്രൂ​പ്​ സി.​ഇ.​ഒ അ​ജി​ൽ മു​ഹ​മ്മ​ദ്​ ‘പ്രോ​പ്പ​ർ​ട്ടി​ മേ​ഖ​ല​യി​ലെ നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ സം​വ​ദി​ക്കും. ‘ആ​ഗോ​ള ഫി​നാ​ൻ​ഷ്യ​ൽ മാ​ർ​ക്ക​റ്റി​ൽ നി​ക്ഷേ​പി​ക്കാം’ എ​ന്ന വി​ഷ​യ​ത്തി​ൽ സു​ധീ​ഷ്​ ച​ക്കി​ങ്ങ​ൽ, മ​നോ​ഹ​ര​ൻ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ‘നാ​ളേ​ക്ക്​ നി​ക്ഷേ​പി​ക്കു​ക’ എ​ന്ന വി​ഷ​യ​ത്തി​ൽ കൊ​ൽ​ക്ക​ത്ത വെ​ൻ​ച്വ​ർ​സ്​ എം.​ഡി അ​വെ​ലോ റോ​യും സം​സാ​രി​ക്കും.

മോ​റി​ക്കാ​പ് റി​സോ​ർ​ട്ട്​ ചെ​യ​ർ​മാ​ൻ നി​ഷി​ൻ ത​സ്​​ലീം സി.​എം, ഡി.​എ.​ആ​ർ.​ടി.​സി സി.​ഇ.​ഒ ദു​ൽ​കി​ഫി​ൽ ഇ. ​അ​ബ്​​ദു​റ​ശീ​ദ്, ടെ​ൻ എ​ക്സ്​ പ്രോ​പ്പ​ർ​ട്ടീ​സ്​ സ്ഥാ​പ​ക​നും സി.​ഇ.​ഒ​യു​മാ​യ സു​കേ​ഷ്​ ഗോ​വി​ന്ദ​ൻ എ​ന്നി​വ​രും ച​ട​ങ്ങി​ൽ സം​സാ​രി​ക്കും. വി​വി​ധ സെ​ഷ​നു​ക​ളി​ൽ സു​പ്ര​ധാ​ന വി​ഷ​യ​ങ്ങ​ളി​ൽ ആ​ശ​യ കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ക്രി​യാ​ത്മ​ക​മാ​യ സം​വാ​ദ​ങ്ങ​ൾ​ക്കും സ​മ്മി​റ്റ്​ വേ​ദി​യാ​കും.

പു​തി​യ കാ​ല​ത്തെ ബി​സി​ന​സ് സാ​ധ്യ​ത​ക​ൾ​ക്കൊ​പ്പം​ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ഉ​യ​ർ​ന്നു​വ​രു​ന്ന നി​ക്ഷേ​പ അ​വ​സ​ര​ങ്ങ​ളെ​യും പ​രി​ച​യ​പ്പെ​ടു​ത്തും. ഷാ​ർ​ജ​യി​ൽ ജൂ​ൺ 7,8,9 തി​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ക​മോ​ൺ കേ​ര​ള​ക്ക്​ മു​ന്നോ​ടി​യാ​യാ​ണ്​ ബി​സി​ന​സ് സ​മ്മി​റ്റ്​ ഒ​രു​ക്കു​ന്ന​ത്. ജൂ​ൺ അ​ഞ്ചി​ന്​ ഷാ​ർ​ജ ചേം​ബ​ർ ഓ​ഫ്​ കോ​മേ​ഴ്​​സ്​ ഹാ​ളി​ലും ബി​സി​ന​സ്​ സ​മ്മി​റ്റ്​ ഒ​രു​ക്കു​ന്നു​ണ്ട്. ​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​: 0563553158.

Tags:    
News Summary - 'Gulf Madhyamam' business summit tomorrow in Abu Dhabi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.