ഷാർജ: പുസ്തകങ്ങൾ വിവിധ സംസ്കാരങ്ങൾ തമ്മിൽ അറിവും സാഹോദര്യവും വിനിമയം ചെയ്യുന്ന മാധ്യമങ്ങളാണെന്ന് ഷാർജ മ്യൂസിയം വകുപ്പ് ഡയറക്ടർ ഡോ. ഫൈസൽ അൽ സുവൈദി. ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ‘ഗൾഫ് മാധ്യമം’, ‘മാധ്യമം ബുക്സ്’ പവിലിയൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ മേഖലയിൽ പ്രവാസ മലയാളത്തിന്റെ മേൽവിലാസമായി മാറിയ ‘ഗൾഫ് മാധ്യമ’ത്തിന് ആശംസകളർപ്പിച്ച അദ്ദേഹം, അറബിയിൽനിന്ന് മലയാളത്തിലേക്ക് കൂടുതൽ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുന്നതിൽ സന്തുഷ്ടി രേഖപ്പെടുത്തി.
‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീം, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ സലീം അമ്പലൻ, മീഡിയവൺ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി എം.സി.എ. നാസർ, ‘ഗൾഫ് മാധ്യമം’ മിഡിൽ ഈസ്റ്റ് എഡിറ്റോറിയൽ മേധാവി സാലിഹ് കോട്ടപ്പള്ളി, സീനിയർ മാനേജർ എസ്.കെ. അബ്ദുല്ല, യു.എ.ഇ കറസ്പോണ്ടന്റ് ടി.കെ. മനാഫ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ‘മാധ്യമം ബുക്സ്’ പുറത്തിറക്കിയ പുസ്തകങ്ങൾ വാങ്ങാനും ഗൾഫ് മാധ്യമം പത്രം, കുടുംബം മാസിക, മാധ്യമം ആഴ്ചപ്പതിപ്പ് വെബ്സീൻ എന്നിവയിൽ വരിചേരാനുമുള്ള സൗകര്യം പവിലിയനിൽ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.