ദുബൈ: രുചിയുടെ രസമുകുളങ്ങൾ പുതുനാെമ്പടുത്ത 'ഗൾഫ് മാധ്യമം' ഡെസർട്ട് മാസ്റ്റർ പാചക മത്സരത്തിന് സമാപനം. ദുബൈ അൽനെഹ്ദ നെസ്റ്റോ ഹൈപ്പർമാർക്കറ്റിൽ നടന്ന ഗ്രാൻഡ് ഫിനാലെയിൽ കണ്ണൂർ സ്വദേശിനി ഹസീബ അബ്ദുല്ല ഡെസർട്ട് രുചികളുടെ റാണിയായി. കാസർകോട്ടുകാരി ഉദായത്ത് ഷാൻ റംസാൻ ഒന്നാം റണ്ണറപ്പും തൃശൂർ സ്വദേശി ഫെമിന സുധീർ രണ്ടാം റണ്ണറപ്പുമായി. ഒന്നിനൊന്ന് മികച്ച വൈവിധ്യങ്ങളൊരുക്കി ഏഴ് പേരാണ് ഫൈനലിൽ മാറ്റുരച്ചത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുറന്ന വേദിയിൽ നടന്ന മത്സരം വീക്ഷിക്കാൻ നൂറുകണക്കിനാളുകൾ എത്തിയിരുന്നു. േകാവിഡ് എത്തിയ ശേഷം ഒരു മാധ്യമ സ്ഥാപനം യു.എ.ഇയിലെ തുറന്നവേദിയിൽ നടത്തുന്ന ആദ്യത്തെ തത്സമയ പാചക മത്സരം കൂടിയായി 'ഡെസർട്ട് മാസ്റ്റർ'. സെലിഫ്രിറ്റി ഷെഫും മജീഷ്യനുമായ രാജ് കലേഷായിരുന്നു അവതാരകൻ.
ഒരു മണിക്കൂറായിരുന്നു സമയം അനുവദിച്ചത്. പുതുമയുള്ള രുചികളാണ് ഏഴ് പേരും പരിചയപ്പെടുത്തിയതെന്നും എല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നെന്നും വിധികർത്താക്കളും പാചകവിദഗ്ദരുമായ രാജ് കലേഷ്, ബീഗം ഷാഹിന, രഘു കുമാർ, മുഹമ്മദ് കുഞ്ഞ് എന്നിവർ അഭിപ്രായപ്പെട്ടു. മത്സരം വീക്ഷിക്കാനെത്തിയ കാണികൾക്കും സമ്മാനങ്ങൾ ഒരുക്കിയിരുന്നു.
രണ്ടര മാസത്തോളം 'ഗൾഫ് മാധ്യമ'ത്തിെൻറ സാമൂഹിക മാധ്യമങ്ങൾ വഴി നടത്തിയ മത്സരത്തിനൊടുവിലാണ് ഫൈനലിസ്റ്റുകളെ നിശ്ചയിച്ചത്. സാധാരണ പാചക മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഡെസർട്ട് രുചികൾ മാത്രമായിരുന്നു ക്ഷണിച്ചിരുന്നത്. ലോക്ഡൗൺ സമയത്ത് ഉടലെടുത്ത പുതിയ ആശയങ്ങളായിരുന്നു കൂടുതൽ മത്സരാർഥികളും സാമൂഹിക മാധ്യമങ്ങൾ വഴി പങ്കുവെച്ചത്. ഇവരിൽ നിന്ന് രണ്ട് തവണ ഷോർട് ലിസ്റ്റ് ചെയ്താണ് ഗ്രാൻഡ് ഫിനാലെക്ക് അവസരം നൽകിയത്. വിജയിക്ക് ന്യൂട്രിഡോർ സി.ഇ.ഒ ശങ്ക ബിഷ്വാസ് സമ്മാനം കൈമാറി. ഗൾഫ് മാധ്യമം -മീഡിയവൺ മിഡ്ൽഈസ്റ്റ് ഓപറേഷൻസ് ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, നെസ്റ്റോ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ സിദ്ധീഖ് പാേലാള്ളതിൽ,നെസ്റ്റോ അൽ നഹ്ദ ജനറൽ മാനേജർ ജറീഷ്, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.